കണിച്ചാർ പഞ്ചായത്ത് സമ്പൂർണ ശുചിത്വത്തിലേക്ക്

കണിച്ചാര്‍: പഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്തായി മാറ്റുന്നതിൻ്റെ പഞ്ചായത്ത് തല പ്രചരണം പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. വലിച്ചെറിയല്‍ മുക്ത കേരളത്തിനായി പഞ്ചായത്തിലെ സ്‌കൂളുകളിലുള്‍പ്പെടെ ക്യാമ്പയിന്‍ നടത്തുമെന്ന് പ്രസിഡൻറ് പറഞ്ഞു.
വിദ്യാഭ്യാസ – ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോജന്‍ എടത്താഴെ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് വടശ്ശേരി, ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ ലിസമ്മ മംഗലത്തില്‍, പഞ്ചായത്തംഗങ്ങളായ സുനി ജസ്റ്റിന്‍, സുരേഖ സജി, വി.ഇ.ഒ അജിത്ത് കുമാര്‍, വ്യാപാരികളായ എം.വി. നാരായണന്‍, കെ.ബാലകൃഷ്ണന്‍, പ്രജിത്ത് പൊന്നോന്‍, ഹരിതകര്‍മ്മ സേനാ സെക്രട്ടറി സ്വപ്‌നാ ജോണ്‍ എന്നിവര്‍ സംസാരിച്ചു.