കണിച്ചാറിലെ ഹരിതകർമ സേനക്ക് തൊഴിലുപകരണ കിറ്റ് നല്കി

കണിച്ചാര്‍: കണിച്ചാര്‍ പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുളള തൊഴിലുപകരണ കിറ്റുകള്‍ വിതരണം ചെയ്തു.
പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ – ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോജന്‍ എടത്താഴെ അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് വടശ്ശേരി, ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ ലിസമ്മ മംഗലത്തില്‍, പഞ്ചായത്തംഗങ്ങളായ സുനി ജസ്റ്റിന്‍, സുരേഖ സജി, വി.ഇ.ഒ അജിത്ത് കുമാര്‍, ഹരിതകര്‍മ സേനാ പ്രസിഡന്റ് വസന്താ അശോകന്‍, സെക്രട്ടറി സ്വപ്‌നാ ജോണ്‍ എന്നിവര്‍ സംസാരിച്ചു.
റെയിന്‍കോട്ട്, ബൂട്ട്സ്, ഗ്ലൗസ്, കണ്ണാടി, ഫെയിസ് ഷീല്‍ഡ് എന്നിവയാണ് കിറ്റിലുളളത്.