കോളയാട് സ്വദേശിയുടെ അരക്കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

കോളയാട്: എടയാറിലെ മലബാർ കൺസ്ട്രക്ഷൻ മെറ്റീരിയൽസ് സ്ഥാപനത്തിന്റെ ചെക്കുപയോഗിച്ച് അരക്കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ ചിറക്കലിലെ കെ.സി.മിനീഷിനെ (49) യാണ് കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപൊയിൽ അറസ്റ്റു ചെയ്തത്.
മലബാർ കൺസ്ട്രക്ഷൻ മെറ്റീരിയൽസ് എം.ഡി. എം.എം തോമസിന്റ പരാതിയിലുള്ള കേസിൽ മുൻകൂർ ജാമ്യം തലശേരി സെഷൻസ് കോടതി തള്ളിയതിനെത്തുടർന്നാണ്അറസ്റ്റ്.മിനീഷിനെ മട്ടന്നൂർ കോടതി റിമാൻഡ്‌ചെയ്തു.
ഫ്യൂവൽ കമ്പനിയിലേക്കടക്കാൻ കൊടുത്തയച്ച 2.50 ലക്ഷം രൂപയുടെ ചെക്കുപയോഗിച്ച് വീണ്ടും 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു കേസ്.
മലബാർ കൺസ്ട്രക്ഷൻ മെറ്റീരിയൽസ് പാർട്ണറായിരുന്നു മിനീഷ്.എടക്കാട് സ്വദേശി എം.കെ.അനിൽകുമാർ, അഴീക്കോട് സ്വദേശിയും ബാങ്ക് അസിസ്റ്റന്റ് മാനേജറുമായ നിഗിൽ ജഗദീശൻ എന്നിവരടക്കം മൂന്ന് പ്രതികളാണ്കേസിലുള്ളത്.ഇതിൽ അനിൽകുമാറിന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്.
ഹൈക്കോടതി നിർദ്ദേശ പ്രകാരം ഡി.ഐ.ജി രാഹുൽ.ആർ.നായരുടെ മേൽനോട്ടത്തിലാണ് കേസന്വേഷണം നടക്കുന്നത്.