Breaking News
ലോഹങ്ങൾ ഒന്നും ഇല്ല, കരിങ്കല്ലും ചെങ്കല്ലും കുമ്മായവും മാത്രം; ഇരുന്നൂറിന്റെ തിളക്കത്തിൽ തലയുയർത്തി കണ്ണവം പഴയ പാലം
ചിറ്റാരിപ്പറമ്പ് : 200 വർഷം പിന്നിടുമ്പോളും പ്രായത്തിന്റെ അവശതകളില്ലാതെ തലയുയർത്തി നിൽക്കുകയാണ് കണ്ണവം പഴയ പാലം. പാലവുമായി ബന്ധപ്പെട്ട ചരിത്ര രേഖകൾ ഒന്നും ലഭിക്കാത്തതിനാൽ പാലത്തിന്റെ ശിലാഫലകത്തിൽ കൊത്തിവച്ച 1823 ആണ് നിർമാണ വർഷം എന്നാണ് അനുമാനം.
കോൺക്രീറ്റിൽ തീർക്കുന്ന പാലങ്ങൾ വിവിധയിടങ്ങളിൽ തകർന്ന് വീഴുമ്പോഴാണ് പാലത്തിൽ ലോഹങ്ങൾ ഒന്നും ഇല്ലാതെ കരിങ്കല്ലും ചെങ്കല്ലും കുമ്മായവും ഉപയോഗിച്ചാണ് ബ്രിട്ടീഷ് സൈന്യത്തിന്റെ എൻജിനിയിറിങ് വിഭാഗമായ മദ്രാസ് പയനീയേഴ്സ് നിർമിച്ച പാലം തലയുയർത്തി നിൽക്കുന്നത്.
1804-ൽ തലശ്ശേരി സബ് കലക്ടറായി നിയമിതനായ തോമസ് ഹാർവി ബാബർ സൈനിക നീക്കത്തിന് കണ്ണവം പുഴയ്ക്ക് പാലം നിർമിക്കാൻ ശ്രമം തുടങ്ങിയിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികൾക്ക് വയനാട്ടിൽ നിന്നും സുഗന്ധദ്രവ്യങ്ങൾ കടത്താനാണ് പാലം നിർമിച്ചത്. രണ്ട് ആർച്ചുകളായി നിർമിച്ച പാലത്തിലൂടെ ഇന്നും ചെറുവാഹനങ്ങൾ കടന്ന് പോകുന്നുണ്ട്.
2002 ലാണ് കണ്ണവത്ത് പുതിയ പാലം നിർമിച്ചത്. അതുവരെയും ബസുകളും ലോറികളടക്കമുള്ള വാഹനം കടന്നുപോയിട്ടും പാലം കുലുങ്ങിയില്ല. കാലപ്പഴക്കം കാരണമാണ് പുതിയ പാലം നിർമിച്ചത്. ഒട്ടേറെ തവണ വെള്ളപ്പൊക്കവും പ്രളയവും ഉണ്ടായിട്ടും പാലം ഇന്നും ഒരു കോട്ടവും ഇല്ലാതെ ചരിത്ര സ്മാരകമായി നിൽക്കുന്നു. സമീപത്തായി വെളുമ്പത്ത് മഖാമും തൊടീക്കളം അമ്പലവും നൂറ്റാണ്ടുകളുടെ സാക്ഷിയായുണ്ട്.
ആഘോഷമാക്കാൻ നാട്ടുകാർ
പാലത്തിന്റെ 200ാം പിറന്നാൾ വർഷം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് കണ്ണവം ഗാന്ധി സ്മാരക വായനശാലയും തൊടീക്കളം വി.പി.നാരയണമാരാർ ഗ്രന്ഥാലയവും. വിപുലമായ പരിപാടികൾക്ക് രൂപം നൽകുന്നതിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. പാലക്കണ്ടി വിജയൻ അധ്യക്ഷത വഹിച്ചു. വി.രാമചന്ദ്രൻ, പി.ഷിജിത, വി.ഷിബു, വി.കെ.രാജീവൻ, എ.ടി.പോക്കർ ഹാജി, ഒ.എൻ.സുധീഷ് കുമാർ,
കെ.പുരുഷു, കെ.കെ.ദിനേശൻ, പി.രാജേഷ്, വി.സുകുമാൻ, പി.സുധാകരൻ തൊടീക്കളം, എ.ടി.അലിഹാജി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പാലക്കണ്ടി വിജയൻ (ചെയർമാൻ). പി.സുധാകരൻ തൊടീക്കളം (കൺവീനർ), എ.ടി.അലിഹാജി (ട്രഷ).
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
Breaking News
പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ
പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്റെ പിതാവ് അഷ്റഫ് പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു