അപകടം തുടർക്കഥയായി കുളം ബസാർ

Share our post

മു​ഴ​പ്പി​ല​ങ്ങാ​ട്: ക​ണ്ണൂ​ർ – ത​ല​ശ്ശേ​രി ദേ​ശീ​യ​പാ​ത​യി​ലെ കു​ളം ബ​സാ​റി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ക​ണ്ണൂ​രി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ന്ന വൃ​ന്ദാ​വ​ൻ ബ​സ് അ​തേ​ദി​ശ​യി​ൽ നി​ന്നും വ​ന്ന കാ​റി​ന്റെ പിറ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ ഡി​വൈ​ഡ​റി​ന് മു​ക​ളി​ൽ ക​യ​റി. ഈ ​സ​മ​യം ത​ല​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കാ​ൻ വേ​ണ്ടി ഡി​വൈ​ഡ​റി​ൽ ബ​സ് കാ​ത്ത് നി​ൽ​ക്കു​ന്ന നി​ര​വ​ധി പേ​രു​ണ്ടാ​യി​രു​ന്നു.

ബ​സ് കാ​ത്ത് നി​ന്ന​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ർ ചി​ത​റി​യോ​ടി​യ​ത് കാ​ര​ണം വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യി. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​വു​ന്ന ദീ​ർ​ഘ​ദൂ​ര ബ​സ് അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന് കാ​റി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ പി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് പൊ​ലീ​സ് ഇ​ട​പെ​ട്ട് ഒ​ഴി​വാ​ക്കി.

ദി​നം പ്ര​തി​യു​ള്ള അ​പ​ക​ട​ങ്ങ​ൾ കു​ളം ബ​സാ​റി​ൽ പ​തി​വാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങളി​ലാ​യി ഇ​വി​ടെ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ദേ​ശീ​യ​പാ​ത ആ​റു​വ​രി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് വേ​ണ്ടി നി​ല​വി​ലെ ഒ​രു പാ​ത അ​ട​ച്ച​ത് കാ​ര​ണം വ​ൺ​വേ റോ​ഡി​ൽ കൂ​ടി​ത്ത​ന്നെ ഇ​രു​ഭാ​ഗ​ത്തേ വാ​ഹ​ന​ങ്ങ​ളും പോ​യി​ത്തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് അ​പ​ക​ടം പ​തി​വാ​യ​ത്.

ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യും അ​ധി​കൃ​ത​രോ​ട് നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

തു​ട​ർ​ന്ന് ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​നും വേ​ണ്ടി ബ​സാ​റി​ൽ പൊ​ലീ​സി​ന്റെ സാ​ന്നി​ധ്യ​മു​ണ്ട്. ദേ​ശീ​യ​പാ​ത​ക്ക് ചേ​ർ​ന്ന് പോ​കു​ന്ന ഓ​വു​ചാ​ൽ നി​ർ​മാ​ണം ​ദ്രു​ഗ​തി​യി​ൽ ന​ട​ക്കു​ക​യാ​ണ്. ഇ​തി​ന് വേ​ണ്ടി തി​ര​ക്കേ​റി​യ ബീ​ച്ചു റോ​ഡ് അ​ട​ച്ചതാ​ണ് ബ​സാ​റി​ലെ യാ​ത്ര കു​രു​ക്ക് മു​റു​കാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!