Connect with us

Breaking News

ഭക്തരെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ വിവാദങ്ങളുണ്ടാക്കുന്നു: മന്ത്രി കെ ./രാധാകൃഷ്‌ണൻ

Published

on

Share our post

ധർമടം : ഭക്തരെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ വിവാദങ്ങളുണ്ടാക്കുകയാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. അണ്ടലൂർകാവിൽ അഞ്ചാംഘട്ട പുനരുദ്ധാരണത്തിന്റെ ഭാഗമായി നടന്ന കലാസാംസ്‌കാരിക സദസ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേവസ്വത്തിൽ വരുന്ന വരുമാനം കൈയ്യിട്ടുവാരിയിട്ട് വിശ്വാസികളാണെന്ന് പറഞ്ഞിട്ട് കാര്യമില്ല.

ഒരു തരത്തിലുമുള്ള സങ്കുചിതത്വം കടന്നുവരാതിരിക്കാൻ ജാഗ്രത വേണം. എല്ലാ മനുഷ്യർക്കും നന്മയുണ്ടാവുന്ന പ്രവർത്തനങ്ങളാണ് നമ്മൾ നടത്തേണ്ടത്. അതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി സർക്കാർ ഖജനാവിൽനിന്ന്‌ കോടിക്കണക്കിന്‌ രൂപ ദേവസ്വം ബോർഡുകൾക്ക് സഹായമായി നൽകാൻ തീരുമാനിച്ചു.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പോരാട്ടത്തിൽ ക്ഷേത്രങ്ങൾക്ക് പങ്കുണ്ട്. നമൂഹത്തിൽ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ക്ഷേത്രാങ്കണങ്ങളെ ഉപയോഗിച്ചിട്ടുണ്ടെന്ന് ഗുരുവായൂർ, വൈക്കം സത്യഗ്രഹങ്ങളുടെ ചരിത്രം വിശദീകരിച്ച്‌ മന്ത്രി പറഞ്ഞു. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം. ആർ മുരളി അധ്യക്ഷനായി.

ദേവസ്വം ബോർഡ് കമീഷണർ പി. നന്ദകുമാർ മുഖ്യാതിഥിയായി. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ധർമടം പഞ്ചായത്ത് പ്രസിഡന്റ് എൻ. കെ രവി, കെ .ശശിധരൻ, സജീവ് മാറോളി, എം .സജീവൻ, അഡ്വ. വി. രത്നാകരൻ, കല്ല്യാട്ട് പ്രേമൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പി .സീമ, പി .രമ്യ, സുധീർ ബാബു, അജിത്ത് പറമ്പത്ത്, കെ. വേലായുധൻ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ പുനരുദ്ധാരണ പ്രവൃത്തിയിൽ പങ്കാളികളായ കലാകാരന്മാരെ ആദരിച്ചു. തുടർന്ന് കോഴിക്കോട് സങ്കീർത്തനയുടെ നാടകം ‘വേട്ട’ അരങ്ങേറി. പുനപ്രതിഷ്ഠാ കർമവും നവീകരണ ബ്രഹ്മകലശാഭിഷേകവും 26 ന് പകൽ 10.50 ന്‌ നടക്കും.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!