അനയ്യയ്ക്ക് പേപ്പറും ‘സംഗീതോപകരണം’

Share our post

കൂത്തുപറമ്പ്: ശാസ്ത്രീയ സംഗീതത്തിന് ഉപകരണങ്ങളോ, മേളക്കാരോ ആവശ്യമില്ലെന്നും, ഒരുചീർപ്പും പേപ്പർതുണ്ടുമുണ്ടെങ്കിൽ സംഗീതം തീർക്കാനാവുമെന്നും തെളിയിച്ചിരിക്കയാണ് കൂത്തുപറമ്പ് യു.പി സ്കൂൾ വിദ്യാർത്ഥിനിയായ അനയ്യ.ആദ്യം ഒരു കൗതുകത്തിന് പാടിയ അനയ്യയുടെ പാട്ടുകൾ ഇപ്പോൾ നാട്ടിലും സ്ക്കൂളിലും വൈറലായിരിക്കയാണ്.

ഏതാനും ദിവസങ്ങൾക്കു മുൻപ് ഫേസ്ബുക്കിൽ കണ്ട ഒരു വീഡിയോ ആണ് അനയ്യയ്ക്ക്‌ പ്രേരണയായത്. ആദ്യം കൗതുകത്തിന് തന്റെതായ ശൈലിയിൽ വായ്പാട്ട് പാടി നോക്കി. പിന്നീടാണ് ശാസ്ത്രീയസംഗീതത്തിന്റെ ഈരടിയിലേക്ക് അനയ്യ എത്തിയത്. പാട്ടുകൾ കൊള്ളാമെന്നായതോടെ സ്വയം വീഡിയോയിൽ പകർത്തി, ക്ലാസ് ടീച്ചറായ ഷിജാരക്ക് അയച്ചു കൊടുത്തു.

തുടർന്ന് വീഡിയോ സ്കൂൾ മുഴുവനും ഏറ്റെടുക്കുകയായിരുന്നു.ഇപ്പോൾ സ്കൂളിലെ കുട്ടിത്താരം ആയിരിക്കുകയാണ് ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ അനയ്യ. രണ്ടുവർഷത്തോളമായി മലയാള കലാനിലയത്തിൽ സംഗീതം അഭ്യസിച്ചു വരികയാണ് ഈ മുടുക്കി.

നാടൻപാട്ടു കൂടി ഇത്തരത്തിൽ പാടുവാനാണ് അനയ്യയുടെ അടുത്ത പരിശ്രമം. ആമ്പിലാട് പന്നിയോറയിലെ പ്രദീപന്റെയും സജിലയുടെയും മകളാണ് അനയ്യ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!