ലാസ്യ കോളേജ് കെട്ടിടത്തിന് കല്ലിട്ടു

പിലാത്തറ: ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിന് ചെറുതാഴം കല്ലംവള്ളികുന്നിൽ നിർമിക്കുന്ന കെട്ടിടത്തിന് മന്ത്രി ആർ ബിന്ദു തറക്കല്ലിട്ടു. എം. വിജിൻ എം.എൽ.എ അധ്യക്ഷനായി. ലാസ്യ സെക്രട്ടറി തമ്പാൻ കാമ്പ്രത്ത് പദ്ധതി വിശദീകരിച്ചു. നടി അഞ്ജു അരവിന്ദ് മുഖ്യാതിഥിയായി. കെട്ടിട സമുച്ചയത്തിന്റെ രേഖാചിത്രം ടി. വി മധുകുമാർ കൈമാറി.
ജ്യോതിസദനം മാധവ പൊതുവാൾ ധനസമാഹരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ, ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ, മുൻ എം.എൽ.എ. ടി .വി രാജേഷ്, ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത്, ഫോക് ലോർ അക്കാദമി സെക്രട്ടറി എ. വി അജയകുമാർ, പ്രിൻസിപ്പൽ കലാമണ്ഡലം ലത ഇടവലത്ത്, ചെയർമാൻ പി. അപ്പുക്കുട്ടൻ, ടി. സന്തോഷ് കുമാർ, പി .ഫാത്തുമ ഹുദ എന്നിവർ സംസാരിച്ചു. നൃത്ത സംഗീതികയും അരങ്ങേറി.