കലോത്സവത്തെ വരവേല്‍ക്കാന്‍ കോഴിക്കോട് ഒരുങ്ങിക്കഴിഞ്ഞു; ഇനി ‘കലക്കോട് കലക്ക്’

കൗമാരകലകളുടെ ‘കലകളാരവം’ കോഴിക്കോട് ഉയര്‍ന്നുകഴിഞ്ഞു. ആതിഥേയ മര്യാദയ്ക്ക് പേരുകേട്ട കോഴിക്കോടിന്റെ രുചിപ്പെരുമയ്‌ക്കൊപ്പം കലപ്പെരുമ കൂടി ചേരുന്ന ഉത്സവദിനങ്ങള്‍
അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന കലകളുടെ പെരുങ്കളിയാട്ടം ആവേശം ഒട്ടും ചോരാതെ വായനക്കാരിലേക്കെത്തിക്കാന്‍ മാതൃഭൂമി ഡോട് കോമും ഒരുങ്ങിക്കഴിഞ്ഞു.
14,000 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കുന്ന 24 മത്സരവേദികളില്‍ നിന്നുളള വാര്‍ത്തകളും വിശേഷങ്ങളും ചിത്രങ്ങളും തത്സമയം വായനക്കാര്‍ക്ക് മുന്നിലേക്ക്. ഇനി ‘കലക്കോട് കലക്കി’ന്റെ ആഘോഷ നാളുകള്‍..