Breaking News
കേരളത്തിന്റെ റവന്യു ഭൂമിയിലും കൃഷിയിടങ്ങളിലുമായി 14 ഇടത്ത് അടയാളപ്പെടുത്തലുകൾ;അടയാളപ്പെടുത്തിയത് ആര് ?
ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിൽ അടയാളപ്പെടുത്തലുകൾ നടത്തിയതു തങ്ങളല്ലെന്നു കർണാടക ഉദ്യോഗസ്ഥർ വിശദീകരിച്ചതോടെ പ്രശ്നം കൂടുതൽ സങ്കീർണതകളിലേക്ക്. ജനങ്ങളും പഞ്ചായത്തും മറ്റു സർക്കാർ വകുപ്പുകളും ഈ വാദം പൂർണമായി വിശ്വസിക്കുന്നില്ലെങ്കിലും കർണാടക നിരാകരിച്ചതിനാൽ ആരെന്നു കണ്ടെത്തേണ്ട ഉത്തരവാദിത്തം കേരളത്തിനായി. ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.
വാർത്ത പ്രചരിച്ചതോടെ, പ്രദേശവാസികൾ നടത്തിയ പരിശോധനയിൽ കൂടുതൽ സ്ഥലത്ത് അടയാളപ്പെടുത്തിയതും കണ്ടെത്തി.ബാരാപോൾ പദ്ധതി പ്രദേശത്തെ പാലത്തിലും കെഎസ്ടിപി റോഡിൽ പാലത്തിൻകടവ് പള്ളിയിൽ നിന്ന് 100 മീറ്റർ മാറി ചേന്നപ്പള്ളി തങ്കച്ചന്റെ വീടിനു സമീപം റോഡിലും ഭിത്തിയിലും എതിർവശത്തും അടയാളപ്പെടുത്തലുകളുണ്ട്.
പാലത്തിൻകടവ് വാർഡ് അംഗം ബിജോയ് പ്ലാത്തോട്ടത്തിന്റെ വീടിനു സമീപം കെഎസ്ടിപി റോഡിലും ഉരുപ്പുംകുറ്റി പള്ളിക്കുന്നിൽ റോഡിലും പുതുതായി അടയാളപ്പെടുത്തൽ കണ്ടെത്തി.പ്രശ്നം ചീഫ് സെക്രട്ടറി മുഖേന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ചർച്ചയ്ക്ക് അവസരമൊരുക്കാനും ജില്ലാ ഭരണകൂടം ശ്രമിക്കുന്നുണ്ട്. അഡീഷനൽ ചീഫ് സെക്രട്ടറിയെ ഗൗരവാവസ്ഥ ബോധ്യപ്പെടുത്തിയതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
മര്യാദ ലംഘനം: ആരാണെങ്കിലും ഭരണകൂടത്തെ അറിയിക്കണം
അയ്യൻകുന്ന് പഞ്ചായത്തിൽ കണ്ടെത്തിയ അടയാളപ്പെടുത്തലുകൾ സംബന്ധിച്ചു നടന്നിട്ടുള്ളത് നിയമങ്ങളുടെയും മര്യാദകളുടെയും ലംഘനമെന്ന് ആക്ഷേപം. ഏതെങ്കിലും സർവേകളുടെയോ നടപടികളുടെയോ ഭാഗമായി ഭൂമിയിൽ പ്രവേശിക്കുമ്പോഴും അടയാളപ്പെടുത്തലുകൾ നടത്തുമ്പോഴും ആ ജില്ലയുടെ ഭരണകൂടത്തെ അറിയിക്കണമെന്നാണു ചട്ടം. റവന്യു ഭൂമിയിൽ ആണെങ്കിൽ കലക്ടറെ അറിയിക്കണം. വനഭൂമിയിലാണെങ്കിൽ ഡിഎഫ്ഒയെ അറിയിക്കണം.
ഇപ്പോൾ അയ്യൻകുന്ന് പഞ്ചായത്തിൽ റോഡിലും പാലത്തിലും സ്വകാര്യ കൃഷിയിടങ്ങളിലും ഉൾപ്പെടെ റവന്യു ഭൂമിയിലാണ് അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുള്ളത്. ഇക്കാര്യം മുൻകൂട്ടി കലക്ടറെ അറിയിക്കേണ്ടതായിരുന്നു. ഇതര സംസ്ഥാന വകുപ്പുകളോ ഏജൻസികളോ കേന്ദ്ര ഏജൻസികളോ ആണെങ്കിലും പോലും കലക്ടറെ അറിയിച്ചു മാത്രം നടത്തേണ്ട കാര്യമാണിത്. കേരളത്തിൽ റീസർവേയുടെ ഭാഗമായി സർവേ വിഭാഗം അടയാളപ്പെടുത്തിയതാണോ എന്ന സംശയം ഉയർന്നതിനെ തുടർന്ന് കണ്ണൂർ എഡിഎം കെ.കെ.ദിവാകരൻ ഇക്കാര്യം പരിശോധിച്ച് അല്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
ജിപി 111 മുതൽ 118 വരെ
അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവ് മുതൽ കളിതട്ടുംപാറ വരെ കണ്ടെത്തിയ അടയാളങ്ങളിൽ ജിപി 111 മുതൽ 118 വരെ ഉള്ള രേഖപ്പെടുത്തൽ വ്യക്തമായി മനസ്സിലാകും. സാധാരണ ഇത്തരം സർവേകൾക്കെല്ലാം നടത്താറുള്ള ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം എന്നതിന്റെ ചുരുക്കപ്പേര് ആണു ജിപി എന്ന എഴുത്തിൽ ഉദ്ദേശിക്കുന്നതെന്നു സംശയിക്കുന്നു. പാലത്തിൻകടവ് ബാരാപോൾ പാലത്തിലാണ് ജിപി 111 എന്നതു കണ്ടിട്ടുള്ളതെങ്കിൽ കളിതട്ടുംപാറയിൽ കണ്ടത് ജിപി 118 എന്നാണ്. ഇതിനർഥം വ്യക്തമായ ആസൂത്രണത്തോടെ തന്നെയാണ് സർവേയും രേഖപ്പെടുത്തലുകളും നടത്തിയത് എന്നു തന്നെയാണ്.
ബഫർ സോൺ സാധ്യത തള്ളി വനം വകുപ്പ് പ്രാഥമിക നിഗമനം
കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർ സോൺ അടയാളപ്പെടുത്തിയതാകാമെന്ന നിഗമനം പ്രാഥമികമായി കേരള വനം വകുപ്പിനില്ല. നിലവിലെ രീതി അനുസരിച്ച് ബഫർ സോൺ സംസ്ഥാന അതിർത്തിക്കപ്പുറത്തേക്ക് എവിടെയും രേഖപ്പെടുത്തുന്ന രീതി ഇല്ലെന്നതാണു കാരണം. വയനാട് വനമേഖലയിൽ നാഗർഹോള ഉൾപ്പെടെ കർണാടകയുടെയും കേരളത്തിന്റെയും വന്യജീവി സങ്കേതങ്ങളുണ്ട്. ഇവയുടെ ബഫർസോൺ പരിധി നിശ്ചയിക്കാൻ ഇരുവിഭാഗവും അതിർത്തി കടന്നു കയറിയിട്ടില്ലെന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു.
“പാലത്തിൻകടവ് കെഎസ്ടിപി റീബിൽഡ് കേരള റോഡിൽ എന്റെ വീടിനു സമീപം വരെ അടയാളപ്പെടുത്തൽ കണ്ടെത്തിയിട്ടുണ്ട്. ബാരാപോൾ ജല വൈദ്യുതി പദ്ധതിയും പവർഹൗസും പുതിയ കെഎസ്ടിപി റോഡും ഉൾപ്പെടെ ആശങ്കാ മേഖലയിലാക്കുന്ന വിധമാണ് അടയാളപ്പെടുത്തലുകൾ കണ്ടെത്തിയിട്ടുള്ളത്. ഇനി ഈ മേഖലയിൽ അടയാളപ്പെടുത്താൻ ആര് എത്തിയാലും തടയും.” – ബിജോയി പ്ലാത്തോട്ടം, അയ്യൻകുന്ന് പഞ്ചായത്ത് പാലത്തിൻകടവ് വാർഡ് അംഗം
“നിലവിൽ നടത്തിയ അടയാളപ്പെടുത്തലുകളുടെ രീതി മനസ്സിലാക്കുമ്പോൾ കേരളത്തിന്റെ മണ്ണ് കയ്യേറാനുള്ള നീക്കം, അല്ലെങ്കിൽ ബഫർസോൺ ആക്കി മാറ്റൽ എന്നീ സംശയങ്ങളാണ് ഉയരുന്നത്. രണ്ടായാലും അംഗീകരിക്കില്ല. ഇത്തരം നീക്കങ്ങൾ ജനങ്ങളെ അണിനിരത്തി തടയും.” – കെ.എസ്.ശ്രീകാന്ത്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില് ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു