നാളെ കൊടിയിറക്കം കാണാനെത്തിയത് ഏഴ് ലക്ഷം പേർ

ധർമശാല: നാടിന്റെ ജനകീയ ഉത്സവമായ ഹാപ്പിനസ് ഫെസ്റ്റിവൽ ശനിയാഴ്‌ച രാത്രി കൊടിയിറങ്ങും. തളിപ്പറമ്പ് മണ്ഡലത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ച മേളയിൽ ഇതുവരെ ഏഴ് ലക്ഷത്തിലധികംപേരാണ് എത്തിയത്. രാവിലെ 10 മുതൽ രാത്രി 11 വരെ നടക്കുന്ന ഫെസ്‌റ്റിൽ ജില്ലയ്ക്കകത്തും പുറത്തുനിന്നുമുള്ള വൻജനാവലി പങ്കാളികളായി.
എക്സിബിഷൻ സ്റ്റാളുകളിലും അമ്യൂസ്‌മെന്റ് പാർക്കിലും ഫുഡ് കോർട്ടിലും മെഗാ ഇവന്റ്സ് നടക്കുന്ന ആന്തൂർ നഗരസഭാ സ്റ്റേഡിയത്തിലും കലാപരിപാടികൾ നടക്കുന്ന എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിലും നാടകോത്സവ വേദിയായ എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തിലും ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. സംഘാടനമികവിലും വൻ പങ്കാളിത്തത്തിലും പുതുമാതൃക തീർത്ത ഫെസ്‌റ്റിൽ പിഴവുകളില്ലാത്ത സംഘാടനമാണ്.
പൊലീസ്, ഫയർഫോഴ്സ്, കുടുംബശ്രീ, ആശാ വർക്കർമാർ, യുവജനങ്ങൾ, വിദ്യാർഥികൾ, വ്യാപാരികൾ, വളന്റിയർമാർ തുടങ്ങി എല്ലാ വിഭാഗത്തിന്റെയും സഹകരണം ഉറപ്പാക്കിയാണ് പ്രവർത്തനം.
സമാപനത്തോടനുബന്ധിച്ചുള്ള വൻ ജനത്തിരക്ക് നിയന്ത്രിക്കാൻ വെള്ളി, ശനി ദിവസങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
31ന് പുതുവത്സരാഘോഷത്തിന് ഒരുലക്ഷത്തിലധികം പേർ എത്തുമെന്നാണ് പ്രതീക്ഷ. രാത്രി ഒമ്പതിന് സച്ചിൻ വാര്യരും സംഘവും അവതരിപ്പിക്കുന്ന മെഗാപരിപാടി പുതുവർഷപ്പിറവിയോടെ സമാപിക്കും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പി മുകുന്ദൻ, ജനറൽ കൺവീനർ എ നിശാന്ത്, എം. കെ മനോഹരൻ, കെ എം അജയകുമാർ എന്നിവർ പങ്കെടുത്തു.
ഫെസ്‌റ്റിൽ ഇന്നും നാളയും
ധർമശാല
നാടിന്റെ ജനകീയ ഉത്സവമായ ഹാപ്പിനസ് ഫെസ്‌റ്റിൽ വെള്ളി, ശനി ദിവസങ്ങളിൽ വിവിധ പരിപാടികൾ നടക്കും. വെള്ളി രാത്രി ഏഴിന് നഗരസഭാ സ്റ്റേഡിയത്തിൽ ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലെ കലാകാരന്മാരുടെ കേരള നടനം. രാത്രി എട്ടിന് സമ്മാന സായാഹ്നം. തുടർന്ന് തളിപ്പറമ്പ് മണ്ഡലം വെബ്സൈറ്റ് ലോഞ്ചിങ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും.
ഡോ. വി .പി പി മുസ്‌തഫ, ഇൻഫർമേഷൻ കേരള മിഷൻ ചീഫ് ഡയറക്ടർ സന്തോഷ് ബാബു എന്നിവർ പങ്കെടുക്കും. രാത്രി ഒമ്പതിന് നഗരസഭാ സ്റ്റേഡിയത്തിൽ നടി നവ്യ നായരും സംഘവും അവതരിപ്പിക്കുന്ന നൃത്ത നിശ. ശനി വൈകിട്ട് ആറിന് പുതുവത്സരാഘോഷം എം .വി ഗോവിന്ദൻ എം.എൽ.എ ഉദ്‌ഘാടനംചെയ്യും. രാത്രി ഒമ്പതിന് സച്ചിൻ വാര്യരും സംഘവും അവതരിപ്പിക്കു മെഗാ മ്യൂസിക് ബാന്റ്