തലശ്ശേരി സെന്റ് ജോസഫ്സിനും ബ്രണ്ണൻ സ്‌കൂളിനും വിജയം

തലശ്ശേരി: എം.എം. പ്രദീപ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള കണ്ണൂർ ജില്ലാ സ്‌കൂൾ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ തലശ്ശേരി സെന്റ് ജോസഫ്സ് സ്‌കൂൾ 136 റൺസിനു മട്ടന്നൂർ സ്‌കൂളിനെ പരാജയപ്പെടുത്തി. കളിയിലെ താരമായി സെന്റ് ജോസഫ്സിലെ എ.കെ ജുനൈദിനെ തിരഞ്ഞെടുത്തു.
രണ്ടാം മത്സരത്തിൽ തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണൻ സ്‌കൂൾ മട്ടന്നൂർ സ്‌കൂളിനെ മൂന്ന് വിക്കറ്റിനു പരാജയപ്പെടുത്തി. കളിയിലെ താരമായി ബ്രണ്ണൻ സ്‌കൂളിലെ വി.കെ സിലാലിനെ തിരഞ്ഞെടുത്തു.
യു.എ.ഇ ക്യാപ്റ്റൻ സി.പി റിസ്വാൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ജില്ലാ പ്രസിഡന്റ് എ.സി.എം ഫിജാസ് അഹമ്മദ്, ജോയിന്റ് സെക്രട്ടറി പി. നവാസ്, ട്രഷറർ കെ. നവാസ്, വൈസ് പ്രസിഡന്റ് എ. അഭിമന്യു, കമ്മിറ്റി അംഗം പി.കെ ജിതേഷ് എന്നിവർ സംസാരിച്ചു.
ഇന്നു രാവിലെ നടക്കുന്ന മത്സരത്തിൽ തലശ്ശേരി സെന്റ് ജോസഫ്സ് സ്‌കൂൾ തലശ്ശേരി ഗവണ്മെന്റ് ബ്രണ്ണൻ സ്‌കൂളിനെ നേരിടും. ഉച്ചയ്ക്ക് നടക്കുന്ന മത്സരത്തിൽ തലശ്ശേരി മുബാറക് സ്‌കൂൾ മമ്പറം സ്‌കൂളിനെ നേരിടും.