വാക് ഇൻ ഇന്റർവ്യൂ 29ന്

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ വനിതകൾക്ക് യോഗ പരിശീലനം നൽകാൻ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
ബി. എൻ. വൈ. എസ് അല്ലെങ്കിൽ തത്തുല്യ ബിരുദം, അംഗീകൃത സർവകലാശാലയുടെ ഒരു വർഷത്തിൽ കുറയാതെയുള്ള സർട്ടിഫിക്കറ്റ് ഇൻ യോഗ ഫിറ്റ്നസ് കോഴ്സ്, പി. ജി ഡിപ്ലോമ, ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് കോഴ്സ്, യോഗ അസോസിയേഷനും സ്പോർട്സ് കൗൺസിലും അംഗീകരിച്ച യോഗ്യത എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. വനിതകൾക്ക് മുൻഗണന.
പ്രായം 50 വയസ്സിൽ കവിയരുത്. താൽപര്യമുള്ളവർ ഡിസംബർ 29ന് രാവിലെ 11ന് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 9744107820.