Breaking News
ഇവിടെയുണ്ട് നന്മയും കരുതലും
മുഴപ്പിലങ്ങാട്: നന്മയും വിശ്വാസവും ഇഴചേരുന്ന സംഗമഭൂമിയാണ് മുഴപ്പിലങ്ങാട്ടെ ഐആർപിസി ശബരിമല ഇടത്താവളം. വിവിധ ദേശങ്ങളിൽനിന്നെത്തുന്ന തീർഥാടകർ സ്നേഹത്തിന്റെയും കരുതലിന്റെയും ഹൃദ്യത അനുഭവിക്കുകയാണിവിടെ. മുഴപ്പിലങ്ങാട് കൂറുമ്പ ഭഗവതി ക്ഷേത്രത്തിൽ ഐആർപിസി ഒരുക്കിയ ഇടത്താവളത്തിലെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. കർണാടകം, മഹാരാഷ്ട്ര, ഗോവ, ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലെ നൂറുകണക്കിനാളുകളാണ് ദിവസവും എത്തുന്നത്.
എല്ലാവര്‍ക്കും സുരക്ഷയും രുചികരമായ ഭക്ഷണവും ഉറപ്പുവരുത്തുകയാണ് സംഘാടകര്‍. ഡോക്ടർമാരുടെ സേവനവും ഒരുക്കിയിട്ടുണ്ട്. ഈ വർഷം ആയിരത്തിയഞ്ഞൂറിലധികം തീർഥാടകരെത്തി. ഈ മാസം മൂന്നിനാണ് ഇടത്താവളം തുറന്നത്. കഴിഞ്ഞ വർഷം 58 ദിവസം ഇടത്താവളമൊരുക്കിയപ്പോൾ പതിനായിരത്തിലധികം പേരെത്തിയിരുന്നു.
ശബരിമലയിലേക്ക് കൂടുതൽ പേർ കടന്നുപോകുന്ന വഴിയാണിത്. ദര്‍ശനത്തിന് പോകുന്നവരും തിരിച്ചുവരുന്നവരും ഇടത്താവളത്തിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. എ പ്രേമൻ ചെയർമാനും കെ വി പത്മനാഭൻ കൺവീനറുമായ സംഘാടകസമിതിയാണ് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നത്. ഭക്ഷണം തയ്യാറാക്കാനും വിളമ്പാനും സ്വയം സന്നദ്ധരായി യഥേഷ്ടം വളന്റിയർമാർ.
ഐ.ആര്‍.പി.സി ലോക്കൽ ഗ്രൂപ്പുകൾ ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നു. ഇത്തവണ ജനുവരി 14 വരെ ഇടത്താവളം പ്രവർത്തിക്കും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു