തലശ്ശേരി മലബാർ കാൻസർ സെൻററിൽ എം.സി.സിയിൽ നവീകരിച്ച ഒ.പി സമുച്ചയം ഉദ്ഘാടനം 23ന്

മലബാർ കാൻസർ സെൻററിലെ നവീകരിച്ച ഒ.പി സമുച്ചയത്തിന്റെയും നഴ്‌സസ് ആൻഡ് സ്റ്റുഡൻറ് ഹോസ്റ്റൽ കെട്ടിടത്തിന്റെയും ഡിജിറ്റൽ പാത്തോളജി സംവിധാനത്തിന്റെയും ഉദ്ഘാടനം ഡിസംബർ 23ന് ഉച്ച 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
നിയമസഭാ സ്പീക്കർ അഡ്വ. എ. എൻ ഷംസീർ അധ്യക്ഷനാവും. ആരോഗ്യ, വനിത ശിശുവികസന മന്ത്രി വീണ ജോർജ് മുഖ്യാതിഥിയാവും.