Connect with us

Breaking News

അക്ഷരവെളിച്ചം പകർന്ന്‌ എഴുപതാണ്ട്‌

Published

on

Share our post

പിണറായി: ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികളുടെ ആശ്രയ കേന്ദ്രമാണ്‌ അണ്ടലൂർ സാഹിത്യ പോഷിണി വായനശാല ആൻഡ്‌ ഗ്രന്ഥാലയം. പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസിലെയും ഡയറ്റിലെയും വിദ്യാർഥികൾ വായനശാലയുടെ റഫറൻസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. തലശേരി താലൂക്കിലെ ഏക റഫറൻസ് കേന്ദ്രമാണ്. പിഎസ്‌സി പരിശീലനം, ചിത്രരചനാ ക്ലാസുകളുമുണ്ട്‌. ആദ്യകാലങ്ങളിൽ നാടക, വ്യായാമ ട്രൂപ്പുകളുമുണ്ടായിരുന്നു.

സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്‌. നാല് വർഷമായി നെല്ല്‌, വാഴ, പച്ചക്കറി, മരച്ചീനി കൃഷി നടത്തുന്നുണ്ട്‌. പുസ്തകങ്ങൾ വീടുകളിലെത്തിക്കുന്ന ഗ്രാമീണ പുസ്തക വിതരണ പദ്ധതിയുമുണ്ട്. 16,398 പുസ്തകങ്ങളുണ്ട്‌ വായനശാലയിൽ.വടവതി വാസു, കവി സുകുമാർ അണ്ടലൂർ എന്നിവരുടെ പേരിൽ വിവിധ മേഖലകളിൽ കഴിവ്‌ തെളിയിച്ചവർക്ക് അവാർഡും നൽകുന്നു.

ജില്ലാ ലൈബ്രറി കൗൺസിലിന്റെ അക്ഷര ജ്വാല പുരസ്കാരം മൂന്ന് തവണ ലഭിച്ചു. 2018 –19 വർഷത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ മികച്ച ലൈബ്രറിക്കുള്ള അവാർഡ്‌ ലഭിച്ചു. ലൈബ്രേറിയൻ പി രമ്യക്കും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.70 വർഷത്തിലേറെയായി സാഹിത്യപോഷിണി അണ്ടലൂരിൽ അറിവിന്റെ വിളക്കായി നിറഞ്ഞുകത്താൻ തുടങ്ങിയിട്ട് .

1933ലാണ് അണ്ടലൂർ കേന്ദ്രീകരിച്ച് വായനശാലയുടെ ആദ്യരൂപമുണ്ടായത്. 1936ൽ പ്രവർത്തനം തുടങ്ങി. വാടക കെട്ടിടത്തിൽ 1943ൽ ദേശബന്ധു എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. 1948ൽ പൊലീസും ഗുണ്ടകളും തകർത്തു. വീണ്ടും വാടക കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. 1953ൽ മലബാർ ഡിസ്ട്രിക്ട്‌ ബോർഡ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കേന്ദ്രമായി പ്രവർത്തിച്ചതിനാൽ വാടക കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചു.

തുടർന്ന് നാട്ടുകാരിൽനിന്ന്‌ ആറുരൂപ വീതം പിരിച്ചെടുത്ത് വാണിയൻകുനി ചിരുതയുടെ മൂന്ന് സെന്റ് സ്ഥലം വാങ്ങി കെട്ടിട നിർമാണം ആരംഭിച്ചു. 1953ൽ ഏപ്രിലിൽ ഉദ്‌ഘാടനംചെയ്‌തു. യു ഗോവിന്ദനാണ് പ്രസിഡന്റ്‌. സെക്രട്ടറി ആലക്കാടൻ ബാബു.കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്ന തിരക്കിലാണ് വായനശാലാ പ്രവർത്തകർ. പ്രചരണാർഥം അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ സെമിനാർ സംഘടിപ്പിച്ചു. അണ്ടലൂരിലെ പഴയകാല ഫുട്ബോൾ കളിക്കാരെ ആദരിച്ചു.


Share our post

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Breaking News

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 75 കോടിയുടെ അഴിമതി; ഗുജറാത്ത് മന്ത്രിയുടെ മകൻ അറസ്റ്റിൽ

Published

on

Share our post

അഹമ്മദാബാദ്: ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രി ബച്ചു ഖബാദിന്റെ മകൻ ബൽവന്ത് സിങ് ഖബാദിനെ അഴിമതിക്കേസിൽ പോലീസ്‌ അറസ്റ്റ് ചെയ്തു. ദേവഗഡ് ബാരിയ, ധൻപുർ താലൂക്കുകളിൽ നിന്ന് 75 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ദഹോദ് പോലീസ് മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്തത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (എംജിഎൻആർഇജിഎ) പദ്ധതിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.

അഴിമതി ആരോപണം ഉയർന്നതിനു പിന്നാലെ ബച്ചു ഖബാദിന്റെ മക്കളായ ബൽവന്ത് സിങ്ങിനും ഇളയ സഹോദരൻ കിരണിനെതിരേയും പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഇരുവരും ചേർന്ന് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. പിന്നീട് ജാമ്യാപേക്ഷ പിൻവലിക്കുകയും ചെയ്തു. ഇതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ പോലീസ് ബൽവന്ത് സിങ് ഖബാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രാഥമികാന്വേഷണത്തിൽ അഴിമതി തെളിഞ്ഞിട്ടുണ്ടെന്നും ജില്ലാ ഗ്രാമവികസന അതോറിറ്റിയുടെ (ഡിആർഡിഎ) എഫ്‌ഐആർ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും ദഹോദ് ഡിഎസ്പി ജഗദീഷ് ഭണ്ഡാരി പറഞ്ഞു.

തൊഴിലുറപ്പ്‌ പദ്ധതികൾക്കായുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നത് ബൽവന്ത് സിങ് ഖബാദ് നടത്തുന്ന ഏജൻസിയാണ്. എന്നാൽ ചെലവ് തുകയുടെ കണക്കില്‍ ഇവർ തിരിമറി നടത്തിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവർക്കെതിരേയുള്ള അന്വേഷണം. മറ്റൊരു മകൻ കിരണിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എംജിഎൻആർഇജിഎ ബ്രാഞ്ചിലെ അക്കൗണ്ടന്റുമാരായ ജയ്വീർ നാഗോപി, മഹിപാൽ സിങ് ചൗഹാൻ എന്നിവരേയും, കുൽദീപ് ബാരിയ, മംഗൽ സിങ് പട്ടേലിയ, ടെക്നിക്കൽ അസിസ്റ്റന്റ് മനീഷ് പട്ടേൽ എന്നിവരേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


Share our post
Continue Reading

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!