റോയൽ സ്ട്രൈക്കേഴ്സ് ജേതാക്കൾ

കൂത്തുപറമ്പ്:കിണവക്കൽ സെഞ്ചുറി ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സി.പി.എൽ സീസൺ 3 ക്രിക്കറ്റ് ടൂർണമെന്റിൽ റോയൽ സ്ട്രൈക്കേഴ്സ് ജേതാക്കളായി. ഡെസേർട്ട് കിംഗ്സിനാണ് രണ്ടാംസ്ഥാനം.ഒന്നാം സ്ഥാനക്കാരയ റോയൽ സ്ട്രൈക്കേഴ്സ് ടീമിന് പാനൂർ മുൻസിപ്പൽ ചെയർമാൻ വി.നാസർ ട്രോഫി നൽകി.
റണ്ണേഴ്സായ ഡെസേർട്ട് കിംഗ്സ് ടീമിന് വാർഡ് മെമ്പർ ടി.പി.ഇബ്രാഹിമും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സ്‌മാക് ടൈഗേഴ്സിന് സി. കെ.ഇസ്മായിലും ട്രോഫി നൽകി. പ്ലയർ ഓഫ് ദി ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അഷറഫിന് ഹബീബു റഹ്‌മാൻ ഉപഹാരം നൽകി.
കൂത്തുപറമ്പ് പോലീസ് സബ് ഇൻസ്പെക്ടർ ഷറഫുദ്ദീൻ മുഖ്യാതിഥിയായിരുന്നു. സെഞ്ചുറി ടീം ക്യാപ്റ്റൻ ടി.പി.സുനീർ അബുബക്കർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.