കൂത്തുപറമ്പ് -പാനൂര്‍ സംസ്ഥാന പാതയില്‍ വള്ളങ്ങാട് നേതാജി വായനശാലയ്ക്ക് സമീപം വാഹനാപകടം

Share our post

കൂത്തുപറമ്പ്: പാനൂര്‍ സംസ്ഥാന പാതയില്‍ വള്ളങ്ങാട് നേതാജി വായനശാലയ്ക്ക് സമീപം വാഹനാപകടം. സംസ്ഥാന പാതയില്‍ അപകട പരമ്പര ആവര്‍ത്തിക്കുമ്പോഴും ബന്ധപ്പെട്ട അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

പ്രസ്തുത പാതയില്‍ വാഹന അപകടങ്ങളും ജീവഹാനിയും സംഭവിച്ചിട്ടും മനുഷ്യ ജീവന് വില കല്‍പ്പിക്കാതെ നിയമത്തെ വെല്ലുവിളിച്ചു കൊണ്ടുള്ള വാഹനങ്ങളുടെ അമിതവേഗം ജനങ്ങളില്‍ ഭീതി പരുത്തുന്നു. റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും നിയമ സംവിധാനങ്ങളുടെ പോരായ്മയും അപകടങ്ങള്‍ക്ക് കാരണമാകുന്നു.

റോഡില്‍ ഡിവൈഡറുകളും മറ്റ് അനുബന്ധ സംവിധാനങ്ങളും ഒരുക്കണമെന്നും ബന്ധപ്പെട്ട അധികാരികള്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറം ജില്ലാ പ്രസിഡണ്ട് എന്‍ കൃഷ്ണന്‍കുട്ടിയും ജനറല്‍ സെക്രട്ടറി സി ടി അജയകുമാറും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!