കോളയാട് കർഷക സമിതിയിൽ പച്ചതേങ്ങ സംഭരണം വ്യാഴാഴ്ച തുടങ്ങും

കോളയാട് : കൃഷി വകുപ്പിന്റെ കീഴിൽ വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലും കേരഫെഡും ചേർന്ന് പച്ച തേങ്ങ സംഭരണം കോളയാട് കർഷക സമിതിയിൽ വ്യാഴാഴ്ച ആരംഭിക്കും.രാവിലെ 11ന് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്യും.
പച്ച തേങ്ങ വിൽക്കാനുള്ള കർഷകർ അവരവരുടെ കൃഷിഭവനിൽ അപേക്ഷ നൽകി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് അതാത് കേന്ദ്രങ്ങളിൽ സംഭരിക്കുന്നത്. സംഭരണവില കിലോയ്ക്ക് 32 രൂപയാണ്. പണം കർഷകന്റെ അക്കൗണ്ടിൽ കേരഫെഡിൽ നിന്നും ലഭ്യമാക്കും.