Connect with us

Breaking News

വേണം പുതിയ മാഹിപ്പാലം; ഉയരുന്നു ആവശ്യം, ആശങ്ക, ആക്ഷേപം

Published

on

Share our post

മാഹി :ദേശീയപാതയിൽ കണ്ണൂർ–കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മാഹിപ്പാലത്തിനു പകരം പുതിയ പാലമെന്ന ആവശ്യം തുടർ നടപടികൾ ഇല്ലാത്തതിനാൽ കടലാസിൽ ഒതുങ്ങുന്നു. കാലപ്പഴക്കം കാരണം നിലവിലെ പാലം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ പാലത്തിനുള്ള നടപടികൾ എത്രയും വേഗം തുടങ്ങിയില്ലെങ്കിൽ സമീപ ഭാവിയിൽ ഇതുവഴി യാത്ര അസാധ്യമാകുമെന്ന ആശങ്ക ഉയരുകയാണ്.
കാലപ്പഴക്കത്താൽ ബലക്ഷയം നേരിടുന്ന പാലം അധികൃതരുടെ അവഗണനയിൽ കൂടുതൽ അപകടകരമായി മാറിക്കൊണ്ടിരിക്കുകയാണ്. പാലത്തിൽ രൂപപ്പെടുന്ന കുഴികൾ താൽക്കാലികമായി അടയ്ക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. വിളിപ്പാടകലെ മയ്യഴിപ്പുഴയിൽ തന്നെ പുതിയ ആറുവരി ദേശീയപാത ബൈപാസിൽ പാലം വരുന്നതിനാൽ മാഹിപ്പാലത്തെ ബോധപൂർവം അധികൃതർ അവഗണിക്കുന്നതായും ആക്ഷേപമുണ്ട്. കേന്ദ്രഭരണ പ്രദേശമായ മാഹിയെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന പാലം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ബൈപാസ് യാഥാർഥ്യമായാലും ഇതുവഴി യാത്രക്കാരും വാഹനങ്ങളും ഉണ്ടാകും.

89 വർഷത്തെ പഴക്കം

1933ൽ നിർമിച്ചതാണ് മാഹി പാലം.1971ൽ പാലത്തിന്റെ തൂൺ നിലനിർത്തി ഉപരിതലം പുനർനിർമിച്ചു. കാലപ്പഴക്കത്തിനൊപ്പം അധികൃതരുടെ അവഗണന കൂടിയായപ്പോൾ പാലം തകർച്ചയിലായി. പുതിയ പാലത്തിനു നടപടിയായില്ലെങ്കിൽ സമീപഭാവിയിൽ മാഹിയും ന്യൂമാഹിയും ഒറ്റപ്പെടും. മൊയ്തുപ്പാലത്തിന്റെ കാര്യത്തിൽ കാണിച്ച ജനകീയ ഇടപെടലാണ് മാഹിപ്പാലത്തിന്റെ കാര്യത്തിൽ നാട് ആഗ്രഹിക്കുന്നത്.

രൂപരേഖ തയാറാക്കിയിരുന്നു; പക്ഷേ, ഒന്നും നടന്നില്ല

മാഹി പാലത്തിന്റെ അപകടാവസ്ഥ മാഹി പൊതുമരാമത്ത് വകുപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചതിന്റെ ഭാഗമായി 2003, 2005 വർഷങ്ങളിൽ ദേശീയപാത അധികൃതർ പാലത്തിന്റെ അടിഭാഗം ബലപ്പെടുത്തുന്ന ജോലി ചെയ്തിരുന്നു. തുടർന്ന്, പുതിയ പാലത്തിനായി 2004ൽ മാഹി പൊതുമരാമത്ത് വകുപ്പ് രൂപരേഖയുണ്ടാക്കുകയും ചെയ്തു. രൂപരേഖയും ഇരുകരകളിലും ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വിവരങ്ങളും ബന്ധപ്പെട്ടവർക്ക് കൈമാറുകയുമുണ്ടായി.

പത്തര മീറ്റർ വീതിയും 125 മീറ്റർ നീളവുമുള്ള പാലത്തിനായിരുന്നു രൂപ രേഖ തയാറാക്കിയത്. പാലത്തിന്റെ ഉപരിതലത്തിൽ ഏഴര മീറ്റർ റോഡും ശേഷിച്ചത് നടപ്പാതയും എന്ന രീതിയിലാണു രൂപരേഖ തയാറാക്കിയിരുന്നത്. നാലുവരി പാത വിഭാവനം ചെയ്യുന്ന പദ്ധതിക്ക് അന്ന് 20 കോടി രൂപയാണ് ചെലവു കണക്കാക്കിയത്. 2011 നവംബറിൽ മാഹി പൊതുമരാമത്ത് വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റർ കണ്ണൂർ കലക്ടർക്ക് വിവരം നൽകിയിരുന്നു. സംയുക്ത പരിശോധനയ്ക്ക് കലക്ടർ നിർദേശം നൽകിയിരുന്നെങ്കിലും ഒന്നും നടന്നില്ല.

2013 ഓഗസ്റ്റ് 21നു മെട്രോ മനോരമ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നു. ഇതേ തുടർന്ന് മാഹിപ്പാലം പുനർനിർമിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണൻ എംഎൽഎ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് കത്തയച്ചിരുന്നു. 2015 ഓഗസ്റ്റ് 5നു മാഹി ഭാഗത്ത് അപ്രോച്ച് റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കാൻ പുതുച്ചേരി എൻഎച്ച് ഉദ്യോഗസ്ഥർ എക്സിക്യൂട്ടീവ് എൻജിനീയർ വി.ജി.നാഗേശ്വര റാവുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.

റിപ്പോർട്ട് കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. 2016 ജൂൺ 19നു മാഹിപ്പാലം രണ്ടാഴ്ച അടച്ച് പാലത്തിന്റെ മേൽഭാഗത്ത് സ്ലാബുകൾ തമ്മിലുള്ള വിടവുകൾ സ്ട്രിപ് സീൽ സംവിധാനം ഉപയോഗിച്ച് നികത്തുകയും ചെയ്തു. പുതിയ പാലത്തിന്റെ നിർമാണത്തിനു ന്യൂമാഹിയിൽ സ്ഥലം ഏറ്റെടുക്കലിന്റെ ആവശ്യമില്ല. പൊലീസ് ഔട്ട് പോസ്റ്റ് പരിസരത്ത് നിന്ന് ആരംഭിച്ച് നിലവിലുള്ള പാലത്തിന്റെ അരികു ചേർന്ന് പഴയ പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ എത്തുന്നതാണു പദ്ധതി.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!