Connect with us

Breaking News

ക്രിസ്മസ് – പുതുവത്സര ആഘോഷം;ലഹരിക്കു തടയിടാൻ എക്സൈസ്

Published

on

Share our post

കണ്ണൂർ: ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ചു മദ്യവും ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയാൻ തീവ്രയജ്ഞവുമായി എക്സൈസ് വകുപ്പ്. ജനുവരി മൂന്നുവരെ കർശന പരിശോധന നടത്താനാണ് വകുപ്പിന്റെ തീരുമാനം. കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം എക്സൈസ് ഡിവിഷൻ ഓഫിസിൽ പ്രവർത്തനം തുടങ്ങി.

കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികളിൽ എക്സൈസ് പ്രിവന്റീവ് ഓഫിസറുടെ നേതൃത്വത്തിൽ അതതു സമയം തുടർനടപടി സ്വീകരിക്കും.ജില്ലയിലെ താലൂക്ക് പരിധികളിൽ എക്സൈസ് സിഐമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സ് യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. വ്യാജമദ്യ നിർമാണവും വിതരണവും ശേഖരവും കണ്ടെത്തി നടപടി സ്വീകരിക്കും.

വിവരം നൽകുന്നവർക്ക് ആകർഷകമായ സമ്മാനം

നിയോജക മണ്ഡലം, താലൂക്ക്, പഞ്ചായത്തുതലത്തിൽ ജനകീയ കമ്മിറ്റികൾ വിളിച്ചുചേർത്ത് ജനപ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ എന്നിവരിൽ നിന്നു വിവരങ്ങൾ ശേഖരിക്കും. അതിർത്തി പ്രദേശങ്ങളിലെ ചെക്ക്‌പോസ്റ്റുകളിൽ പൊലീസ്, റവന്യു, ഫോറസ്റ്റ്, ഭക്ഷ്യസുരക്ഷാ വിഭാഗം, ഡ്രഗ്സ് കൺട്രോൾ, കർണാടക എക്‌സൈസ്/ പൊലീസ് തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധന നടത്തും.

മദ്യവും ലഹരിമരുന്നുകളുമായി ബന്ധപ്പെട്ട പരാതികൾ ഈ നമ്പരുകളിൽ അറിയിക്കാം.വിവരം നൽകുന്നവർക്ക് ആകർഷകമായ സമ്മാനം നൽകും. വിവരങ്ങൾ നൽകുന്നവരുടെ ഫോൺ നമ്പരുകൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും എക്സൈസ് അറിയിച്ചു.

ഈ നമ്പറുകളിൽ വിളിക്കാം

ഡിവിഷനൽ കൺട്രോൾ റൂം, എക്സൈസ് ഡിവിഷൻ ഓഫിസ്, കണ്ണൂർ 04972 706698. ടോൾ ഫ്രീ നമ്പറുകൾ: 1800 425 6698, 155358. താലൂക്കുതല കൺട്രോൾ റൂം: കണ്ണൂർ 04972 749973, തളിപ്പറമ്പ് 04960 201020, കൂത്തുപറമ്പ് 04902 362103, ഇരിട്ടി 04902 472205. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ, കണ്ണൂർ 9496002873, 04972 749500, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, സ്പെഷൽ സ്ക്വാഡ്, കണ്ണൂർ 9400069698, 04972 749500, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാർ– കണ്ണൂർ 9400069693, 04972 749973, തളിപ്പറമ്പ് 9400069695, 04602 201020, കൂത്തുപറമ്പ് 9400069696, 04902 362103, ഇരിട്ടി 04902 472205.

എക്സൈസ് ഇൻസ്പെക്ടർമാർ കണ്ണൂർ 9400069701, 04972 749971, പാപ്പിനിശ്ശേരി 9400069702, 04972 789650, തളിപ്പറമ്പ് 9400069704, 04602 203960, ആലക്കോട് 9400069705, 04602 256797, ശ്രീകണ്ഠാപുരം 9400069706, 04602 232697, പയ്യന്നൂർ 9400069703, 04985 202340, തലശ്ശേരി 9400069712, 04902 359808, കൂത്തുപറമ്പ് 9400069707, 04902 365260, പിണറായി 9400069711, 04902 383050, ന്യൂമാഹി ചെക്ക്‌പോസ്റ്റ് 9496499819, 04902 335000, മട്ടന്നൂർ 9400069709, 04902 473660, ഇരിട്ടി 9400069710, 04902 494666, പേരാവൂർ 9400069708, 04902 446800, കൂട്ടുപുഴ ചെക്ക്‌പോസ്റ്റ് 9400069713, 04902 421441.


Share our post

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Breaking News

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 75 കോടിയുടെ അഴിമതി; ഗുജറാത്ത് മന്ത്രിയുടെ മകൻ അറസ്റ്റിൽ

Published

on

Share our post

അഹമ്മദാബാദ്: ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രി ബച്ചു ഖബാദിന്റെ മകൻ ബൽവന്ത് സിങ് ഖബാദിനെ അഴിമതിക്കേസിൽ പോലീസ്‌ അറസ്റ്റ് ചെയ്തു. ദേവഗഡ് ബാരിയ, ധൻപുർ താലൂക്കുകളിൽ നിന്ന് 75 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ദഹോദ് പോലീസ് മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്തത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (എംജിഎൻആർഇജിഎ) പദ്ധതിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.

അഴിമതി ആരോപണം ഉയർന്നതിനു പിന്നാലെ ബച്ചു ഖബാദിന്റെ മക്കളായ ബൽവന്ത് സിങ്ങിനും ഇളയ സഹോദരൻ കിരണിനെതിരേയും പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഇരുവരും ചേർന്ന് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. പിന്നീട് ജാമ്യാപേക്ഷ പിൻവലിക്കുകയും ചെയ്തു. ഇതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ പോലീസ് ബൽവന്ത് സിങ് ഖബാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രാഥമികാന്വേഷണത്തിൽ അഴിമതി തെളിഞ്ഞിട്ടുണ്ടെന്നും ജില്ലാ ഗ്രാമവികസന അതോറിറ്റിയുടെ (ഡിആർഡിഎ) എഫ്‌ഐആർ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും ദഹോദ് ഡിഎസ്പി ജഗദീഷ് ഭണ്ഡാരി പറഞ്ഞു.

തൊഴിലുറപ്പ്‌ പദ്ധതികൾക്കായുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നത് ബൽവന്ത് സിങ് ഖബാദ് നടത്തുന്ന ഏജൻസിയാണ്. എന്നാൽ ചെലവ് തുകയുടെ കണക്കില്‍ ഇവർ തിരിമറി നടത്തിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവർക്കെതിരേയുള്ള അന്വേഷണം. മറ്റൊരു മകൻ കിരണിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എംജിഎൻആർഇജിഎ ബ്രാഞ്ചിലെ അക്കൗണ്ടന്റുമാരായ ജയ്വീർ നാഗോപി, മഹിപാൽ സിങ് ചൗഹാൻ എന്നിവരേയും, കുൽദീപ് ബാരിയ, മംഗൽ സിങ് പട്ടേലിയ, ടെക്നിക്കൽ അസിസ്റ്റന്റ് മനീഷ് പട്ടേൽ എന്നിവരേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


Share our post
Continue Reading

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!