എം .വി അജിത മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ്

Share our post

മയ്യിൽ: മയ്യിൽ പഞ്ചായത്ത് പ്രസിഡന്റായി എം .വി അജിതയെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന കെ കെ റിഷ്ന പഠന ഗവേഷണാർഥം രാജിവച്ചതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌. ഇരിക്കൂർ ബ്ലോക്ക്‌ കൃഷി അസിസ്‌റ്റന്റ്‌ ഡയറക്ടർ കെ സതീഷ് കുമാറായിരുന്നു വരണാധികാരി.
വൈസ് പ്രസിഡന്റ് എ. ടി രാമചന്ദ്രൻ എം .വി അജിതയുടെ പേര് നിർദേശിച്ചു.

സ്ഥിരംസമിതി ചെയർമാൻ വി. വി അനിത പിന്താങ്ങി. മറ്റു പേരുകൾ നിർദേശിക്കാത്തതിനാൽ മത്സരമുണ്ടായില്ല. ആകെയുള്ള 18 വാർഡിൽ 16 ലും സി.പി.ഐ .എം അംഗങ്ങളാണുള്ളത്‌. എം .വി അജിത വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.

അരയിടത്തുചിറ വാർഡംഗവും വികസന സ്ഥിരംസമിതി ചെയർമാനുമാണ്‌. സി.പി.ഐ. എം ചെറുപഴശ്ശി ലോക്കൽ കമ്മിറ്റി അംഗം, എൻആർഇജി വർക്കേഴ്സ് യൂണിയൻ ഏരിയാ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!