Connect with us

Breaking News

മയ്യഴിയിൽ പിടിമുറുക്കി എം.ഡി.എം.എ

Published

on

Share our post

മാഹി: മദ്യമൊഴുകും മയ്യഴിപ്പുഴക്കരയിൽ ഇപ്പോൾ മയക്കുമരുന്നും സുലഭം. കേവലം ഒൻപത് ചതുരശ്ര കി.മീ. വിസ്തീർണ്ണവും, നാൽപ്പതിനായിരത്തോളം ജനസംഖ്യയുമുള്ള കൊച്ചു മാഹിയിൽ, ചില്ലറ മൊത്ത മദ്യഷാപ്പുകളുടെ എണ്ണം 68. ലഹരിയിൽ മയങ്ങുന്ന മയ്യഴിക്കിപ്പോൾ ഭീഷണി മദ്യത്തേക്കാൾ മയക്ക് മരുന്നിന്റെ ശക്തമായ സാന്നിദ്ധ്യമാണ്. നേരത്തെതന്നെ കഞ്ചാവ് വിപണന കേന്ദ്രമായിരുന്ന പൂഴിത്തലയും, തൊട്ടടുത്ത
മയ്യഴിയോട് ചേർന്നുള്ള കേരളക്കരയിലെ അഴിയൂർ മേഖലയും ഇപ്പോൾ എം.ഡി.എം.എ പോലുള്ള മയക്ക് മരുന്നുകളുടെ പ്രഭവ കേന്ദ്രമായി മാറിയിട്ടുണ്ട്.

സ്‌കൂൾ വിദ്യാർത്ഥികളെ പ്രത്യേകിച്ച് പെൺകുട്ടികളെയടക്കം ഉപയോഗപ്പെടുത്തി, യുവതികളടക്കമുള്ള മാഫിയാ സംഘം നടത്തിവരുന്ന മാരകമായ മയക്കുമരുന്ന് വിപണനം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തലശ്ശേരി, മാഹി, ചൊക്ലി മേഖലകളിലേക്കുള്ള ലഹരി വിപണനത്തിന്റെ ശൃംഖലയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തായത്. അഴിയൂരിലെ ഒരു പ്രമുഖ വിദ്യാലയത്തിലെ പതിമൂന്നോളം കുട്ടികൾ ലഹരിമരുന്നിന്നടിമയായിട്ടുണ്ടെന്നറിയുന്നു. ബിസ്‌ക്കറ്റ് നൽകിയാണ് ഒരു ചേച്ചി ആദ്യം വശത്താക്കിയതെന്ന് ഇരയായ പെൺകുട്ടി പറയുന്നു. ബിസ്‌ക്കറ്റ് കഴിച്ചാൽ വീണ്ടും വേണമെന്ന അഭിനവേശമുണ്ടാകും.

പിന്നീട് മണപ്പിക്കാനുള്ള പൊടി നൽകി. ഒടുവിൽ ലഹരി കുത്തി വെക്കുന്നിടം വരെയെത്തി. പൊടി ശ്വസിച്ചാൽ പിന്നെ ഒന്നും അറിയില്ലത്രെ. തങ്ങളുടെ വരുതിയിലായാൽ ഈ കുട്ടികളെ ഉപയോഗിച്ച് സ്‌കൂൾ ബാഗുകളിലാക്കി മറ്റിടങ്ങളിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുകയാണ് ചെയ്യുന്നത്.സ്‌കൂളിലെ കബഡി താരവും, സ്റ്റുഡന്റ്സ് പൊലീസുമൊക്കെയായ പെൺകുട്ടിയെയാണ് മാഫിയാ സംഘം ആദ്യം കെണിയിൽ വീഴ്ത്തിയത്. കരിയർമാരുടെ ശരീരത്തിൽ ചില അക്ഷരങ്ങളും, മോജോകളും വരച്ചാണ് ഇവർ ലക്ഷ്യസ്ഥാനങ്ങളിൽ ലഹരി വസ്തുക്കൾ എത്തിക്കുന്നത്.

ചോമ്പാല പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും തെളിവുകളുടെ അഭാവത്തിൽ തുടർനടപടികൾ സ്വീകരിക്കാനായില്ല.പുതുച്ചേരിയിൽ ആദ്യ കേസ് മാഹിയിൽപുതുച്ചേരി സംസ്ഥാനത്ത് തന്നെ ആദ്യമായി എം.ഡി.എം.എ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് മാഹിയിലാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ രണ്ട് സംഘങ്ങളെ മാഹി പൊലീസ് പിടികൂടുകയുണ്ടായി. പന്തക്കലിൽ വെച്ച് എം.ഡി.എം.എയുമായി പിടികൂടപ്പെട്ട അഭ്യസ്തവിദ്യരായ രണ്ട് യുവാക്കളിൽ നിന്നും ലഹരി വസ്തുക്കൾ കടത്താനുള്ള അറകളും ഹുക്കയും, വേയിംഗ് മെഷീനുമെല്ലാം പിടിച്ചെടുത്തിരുന്നു.

മംഗളൂരുവുമായി ബന്ധമുള്ള സംഘമാണിത്. പള്ളൂർ വയലിൽ നിന്നും പിടിയിലായ മറ്റൊരു എം.ഡി.എം.എ.വിപണന സംഘത്തിനും ബംഗളൂരു അടക്കമുള്ള അന്തർ സംസ്ഥാന ബന്ധങ്ങളുണ്ട്. നിരോധിത ലഹരി വസ്തുക്കൾ പലവട്ടം പിടിക്കപ്പെട്ടിട്ടും മൂലക്കടവ്, മാക്കുനി ഭാഗത്ത് പരസ്യമായി തന്നെ വിൽപ്പന തുടരുകയാണ്.


Share our post

Breaking News

ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Breaking News

ചാലോടിൽ മയക്കുമരുന്ന് വേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ

Published

on

Share our post

മട്ടന്നൂർ : കുത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.കെ വിജേഷിന്റെ നേതൃത്വത്തിൽ ചാലോട് നാഗവളവ്-എളമ്പാറക്ക് സമീപം നടത്തിയ പരിശോധനയിൽ 16.817 ഗ്രാം മെത്താ ഫിറ്റമിനുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി.വാരം ബൈത്തുൽ റാഫാസിൽ മുഹമ്മദ് ആഷിക്ക് (26), മുഴപ്പിലങ്ങാട്ട് കുളം ബസാർ ഇ. എം.എസ് റോഡിൽ കെൻസിൽ മുഹമ്മദ് ഫാഹിം(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ തുടർ നടപടികൾക്കായി പിണറായി എക്‌സൈസ് റേഞ്ച്‌ ഓഫീസിൽ ഹാജരാക്കി.

എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഉത്തര മേഖലാ സർക്കിൾ ഇൻസ്പെക്ടർ സിനു കോയില്യത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും കൂത്ത്പറമ്പ എക്സൈസ് സർക്കിൾ, എക്സൈസ് ഇന്റലിജൻസ് കണ്ണൂർ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾ ആയ ഗണേഷ്, ജലീഷ്, എന്നിവർക്കൊപ്പം സുഹൈൽ, എൻ.രജിത്ത്,സി. അജിത്ത് എക്സൈസ് ഇന്റലിജൻസിലെ സുകേഷ് കുമാർ വണ്ടിച്ചാലിൽ,കെ. ഉത്തമൻ, കെ. അശോകൻ, സി. ഹരികൃഷ്ണൻ, സോൾദേവ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ വീണ്ടും കൊടിമരം നീക്കം ചെയ്ത് പോലീസ്

Published

on

Share our post

കണ്ണൂർ: കണ്ണപുരത്ത് ബി.ജെ.പി റോഡരികിൽ സ്ഥാപിച്ച കൊടിമരം വീണ്ടും കണ്ണപുരം പൊലിസ് നീക്കം ചെയ്തു. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് കൊടിമരം നീക്കിയത്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും അഴിച്ച് മാറ്റി ബി ജെ പി സ്ഥാപക ദിനത്തിൽ കണ്ണപുരം ചൈനാക്ലേ റോഡിന് സമീപം ബി. ജെ. പി സ്ഥാപിച്ച കൊടിയും കൊടിമരവും കണ്ണപുരം പോലീസ് അഴിച്ച് മാറ്റിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്ന് കണ്ണപുരം പോലീസ് സ്റ്റേഷനിലേക് ബി.ജെ.പിമാർച്ച് നടത്തുകയും ചെയ്‌തിരുന്നു. വീണ്ടും ചൈനാക്ലേ റോഡിൽ കൊടി പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!