കടുവ പേടിയിൽ ജനം; അയ്യൻകുന്ന് പഞ്ചായത്തിൽ അവധി

കണ്ണൂർ: ഇരിട്ടിയിൽ കടുവ പേടിയിൽ ജനം. കടുവയെ ഭയന്ന് അയ്യൻകുന്ന് പഞ്ചായത്തിൽ ഉച്ചയ്ക്ക് ശേഷം സ്കൂളുകൾക്ക് അവധി നൽകി.
കടുവയെ കണ്ട സ്ഥലങ്ങളിൽ വൈകുന്നേരം നാലിന് ശേഷം റോഡ് അടയ്ക്കും. രാത്രിയിൽ ആളുകൾ പുറത്തിറങ്ങരുതെന്നും വനംവകുപ്പ് നിർദേശം നൽകി.
മേഖലയിൽ കഴിഞ്ഞ ആറു ദിവസമായി കടുവ പേടിയിലാണ് ജനം. കടുവയെ പിടികൂടാൻ കാമറ സ്ഥാപിക്കാനും ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്താനും തീരുമാനമായി.