Breaking News
ലഹരി മാഫിയയെ ചോദ്യം ചെയ്‌തത് സഹികെട്ട്

തലശേരി: നെട്ടൂർ ഇല്ലിക്കുന്നിനെ ലഹരിവിൽപ്പനയുടെ കേന്ദ്രമാക്കുന്ന മാഫിയാസംഘത്തെ പ്രദേശത്തെ യുവാക്കൾ ചോദ്യംചെയ്‌തത് സഹികെട്ട്. മയക്കുമരുന്നിനടിപ്പെട്ട യുവാക്കളുടെ കുടുംബത്തിന്റെ സങ്കടം കണ്ട് നിൽക്കാനാവാതെയാണ് നാട്ടുകാർ പ്രതികരിച്ചത്. പൊലീസ് റെയ്‌ഡും കേസും ഉണ്ടായിട്ടും മാഫിയാ സംഘാംഗങ്ങൾ ലഹരിവിൽപ്പനയിൽനിന്ന് പിന്മാറിയില്ല. പരാതി നൽകിയവരെ ശാരീരികമായി ആക്രമിച്ചും ഭയപ്പെടുത്തിയും കീഴടക്കാൻ ശ്രമിച്ചു.
ലഹരിവിൽപ്പനയും അതുവഴിയുള്ള വരുമാനവും നഷ്ടപ്പെടുമെന്ന ഭീതിയിലാണ് പരാതിപ്പെട്ട ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഷബീലിനെ (20) നവംബർ 23ന് ഉച്ചയോടെ വീട്ടിനടുത്ത് വച്ച് അടിച്ചുപരിക്കേൽപ്പിച്ചത്. ആസ്പത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയ ഷബീലിന്റെ പിതാവിനെയും ബന്ധുവിനെയും കുത്തിക്കൊന്നു. ലഹരിവിൽപ്പനക്ക് വഴിയൊരുക്കാനും ജനങ്ങളെ ഭയപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നാണ് മാഫിയാസംഘം കരുതിയത്.
ഏതാനും വർഷമായി ഇല്ലിക്കുന്ന് കേന്ദ്രീകരിച്ച് എംഡിഎംഎയും കഞ്ചാവും ബ്രൗൺഷുഗറുമടക്കമുള്ള ലഹരി വിൽപ്പനയായിരുന്നു. കൊറിയറിലും ട്രെയിൻമാർഗവും മംഗളൂരുവിൽനിന്ന് മത്സ്യവണ്ടിയിലും ലഹരി സുഗമമായി നാട്ടിലെത്തിച്ചു. ചെറുപ്പക്കാരെ ലഹരിയിലേക്ക് ആകർഷിക്കാനും പലമാർഗങ്ങളും പ്രയോഗിച്ചു. വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇൻക്വസ്‌റ്റ് ചെയ്‌തപ്പോൾ വസ്‌ത്രത്തിൽ ഒളിപ്പിച്ചനിലയിൽ കഞ്ചാവ് ലഭിച്ചത് ഏതാനും മാസംമുമ്പാണ്.
ജാക്‌സന്റെ സുഹൃത്ത് ഇല്ലിക്കുന്നിലെ ജേബിനെ ലഹരിവസ്‌തുക്കളുമായി തളിപ്പറമ്പിൽനിന്ന് പിടികൂടി ജയിലിലടച്ചിരുന്നു. കുപ്രസിദ്ധ ക്വട്ടേഷൻ സംഘാംഗമായ ആർഎസ്‌എസ്സുകാരൻ കെ നവീനും സംഘത്തിൽ ചേർന്നതോടെയാണ് വിൽപ്പന വിപുലീകരിച്ചത്. ജാക്‌സന്റെ ഭാര്യാസഹോദരനായ മുൻ ആർഎസ്‌എസ്സുകാരൻ പാറായി ബാബുവിന്റെ സംരക്ഷണവും സഹായവും ഇവർക്ക് ലഭിച്ചു. പ്രതികളുടെ മൊബൈൽഫോൺ പരിശോധനയിൽ ലഹരിവിൽപ്പനയുടെ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
തലശേരിയിൽ ഇന്ന്
ലഹരി വിരുദ്ധ സദസ്
കണ്ണൂർ
ലഹരി മാഫിയാസംഘങ്ങളെ ഒറ്റപ്പെടുത്തുക എന്ന സന്ദേശമുയർത്തി എൽ.ഡി.എഫ് നേതൃത്വത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ലഹരിവിരുദ്ധ സദസ്സുകൾ നടത്തും. ശനിയാഴ്‌ച വൈകിട്ട് അഞ്ചിന് തലശേരി പുതിയ ബസ്‌സ്‌റ്റാൻഡിൽ എൽ.ഡി.എഫ് കൺവീനർ ഇ. പി. ജയരാജൻ ഉദ്‌ഘാടനംചെയ്യും. ഞായറാഴ്‌ച വൈകിട്ട് അഞ്ചിന് ജില്ലയിലെ 4000 കേന്ദ്രങ്ങളിലും പരിപാടി നടക്കും. 11ന് തലശേരി ഏരിയയിലെ 11 കേന്ദ്രങ്ങളിൽ ബഹുജന കൂട്ടായ്മയും സംഘടിപ്പിക്കും.
സി.പി.ഐ. എം പ്രവർത്തകരായ പൂവനാഴി ഷെമീറിനെയും ബന്ധു കെ ഖാലിദിനെയും കുത്തിക്കൊന്ന ലഹരി മാഫിയാസംഘത്തിനെതിരായ ജനരോഷമായി തലശേരിയിലെ കൂട്ടായ്‌മ മാറും. ലഹരിവിൽപ്പനയെ ചോദ്യംചെയ്‌ത വിരോധത്തിൽ നവംബർ 23ന് വൈകിട്ടാണ് രണ്ടുപേരെയും മാഫിയാസംഘം കുത്തിക്കൊന്നത്.
മയക്കുമരുന്നിനെതിരായ ബോധവൽക്കരണവും നിയമ നടപടിയും എൽ.ഡി.എഫ് സർക്കാർ തുടരുന്നതിനിടെയാണ് കേരളത്തെയാകെ നടുക്കിയ അരുംകൊല.
Breaking News
പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.
Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
Breaking News
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്