കോളയാട് സെയ്ൻറ് കൊർണേലിയൂസ് സ്കൂളിൽ എയ്ഡ്‌സ് ദിനാചരണം

കോളയാട് : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, പെരുവ പി.എച്ച്.സി, മാതൃഭൂമി സീഡ് ക്ലബ്ബ്, എൻ.സി.സി യൂനിറ്റ് എന്നിവ കോളയാട് സെയ് ന്റ് കൊർണേലിയൂസ് എച്ച്.എസ്.എസിൽ എയ്ഡ്‌സ് ദിനാചരണം നടത്തി. പ്രഥമാധ്യാപകൻ ബിനു ജോർജ് ഉദ്ഘാടനം ചെയ്തു.
പി.എൽ.വി.പ്രദീപൻ തില്ലങ്കേരി അധ്യക്ഷനായി.പബ്ലിക് ഹെൽത്ത് നഴ്സ് പി.നസീമ ക്ലാസെടുത്തു.ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശ് ജേക്കബ്,സീഡ് കോഡിനേറ്റർ വി.കെ.ജയൻ,പാരാ ലീഗൽ വോളണ്ടിയർ വാഴയിൽ ഭാസ്കരൻ,സീഡ് കൺവീനർ എഡ്വിൻ നിക്സൺ, എൻ.സി.സി. ഓഫീസർ കെ.സി. മഞ്ജുഷ,കെ. അദ്വൈത്, സി.അർജുൻ എന്നിവർ സംസാരിച്ചു.എയ്ഡ്സ് ദിന സന്ദേശവും ബോധവത്കരണ ക്ലാസും നടത്തി.