Breaking News
കാർഷിക മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ: മുഖ്യമന്ത്രി
പിണറായി: കാർഷിക മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായിയിൽ കൃഷിദർശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക വിളകളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണനം ചെയ്ത് മുന്നേറ്റം ഉണ്ടാക്കും. ഓരോ കൃഷിഭവനും അവിടെ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നം കണ്ടെത്തി പ്രോത്സാഹിപ്പിക്കണമെന്നും ഒരു പഞ്ചായത്തിൽ ഒരു കാർഷിക വിപണി ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തലശേരി ബ്ലോക്കിനെ പൂർണമായും തരിശുരഹിത ബ്ലോക്കാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടത്തണം. കൃഷിക്കൂട്ടങ്ങൾക്കൊപ്പം ഓരോ ബ്ലോക്കിലും കാർഷിക കർമസേന രൂപീകരിക്കും. തലശേരി ബ്ലോക്കിൽ നാലുവർഷത്തിനകം മൂന്നുകോടിരൂപയുടെ നിക്ഷേപ സമാഹരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷി മന്ത്രി പി പ്രസാദ് അധ്യക്ഷനായി. അഞ്ചരക്കണ്ടി പുഴയെ പുനരുജ്ജീവിപ്പിക്കാൻ കൃഷിവകുപ്പ് ജില്ലാ പഞ്ചായത്തുമായി ചേർന്ന് പ്രവൃത്തിക്കുമെന്നും ഇതിനായി ജലസേചന മന്ത്രിയുമായി സംയുക്തയോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണത്തിനിരയാകുന്ന കർഷകർക്ക് തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ആർകെവിവൈ പദ്ധതിയിൽ ഉൾപ്പെടുത്തി സൗരോർജ വേലി പദ്ധതി നടപ്പാക്കാൻ കൃഷിവകുപ്പ് സഹായം നൽകുമെന്ന് മന്ത്രി പറഞ്ഞു. പന്നിശല്യം രൂക്ഷമായ ഇടങ്ങളിൽ അവയെ വെടിവച്ച് കൊല്ലാനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകി.
വന്യമൃഗശല്യം ഇല്ലാതാക്കാൻ തലശേരി ബ്ലോക്കിന് 6.875 ലക്ഷം രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. ഒരുലക്ഷം തൊഴിൽദാന പദ്ധതിയിൽ കുടിശ്ശിക ഉണ്ടായ 72 പേരുടെ പെൻഷൻ തുകയും ഗ്രാറ്റ്വിവിറ്റിയും അനുവദിച്ചു.
ആഫ്രിക്കൻ ഒച്ചിന്റെ ശല്യമുള്ള കൃഷിയിടങ്ങളിൽ കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ സഹായത്തോടെ ബോധവൽക്കരണത്തിനും നിയന്ത്രണ മാർഗങ്ങൾക്കുമായി പ്രത്യേക പദ്ധതി നടപ്പാക്കും. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലനെ ചടങ്ങിൽ മന്ത്രി പി പ്രസാദ് ആദരിച്ചു.കൃഷിദർശന്റെ ഭാഗമായുള്ള അവാർഡുകളുടെ വിതരണവും കൃഷിമന്ത്രി നിർവഹിച്ചു.
രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി .പി.ദിവ്യ, സി .പി .അനിത, കെ .കെ രാജീവൻ, പി ബാലൻ, കലക്ടർ എസ് ചന്ദ്രശേഖർ, കാർഷിക സർവകലാശാല എക്സ്റ്റൻഷൻ ഡയറക്ടർ ജേക്കബ് ജോൺ, കൃഷി സെക്രട്ടറി ഡോ. ബി അശോക്, കൃഷി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ജോർജ് അലക്സാണ്ടർ എന്നിവർ സംസാരിച്ചു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
Breaking News
പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ
പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു