തലശേരി ഇരട്ടക്കൊലപാതകം:കത്തി കണ്ടെടുത്തു, മുഖ്യപ്രതിയെ സംഭവസ്ഥലത്തിച്ച്‌ തെളിവെടുത്തു

Share our post

തലശേരി: ലഹരി മാഫിയ സംഘത്തെ ചൊദ്യംചെയ്‌ത വിരോധത്തിൽ സിപിഐ എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്ന്‌ ‘ത്രിവർണ’ത്തിൽ പൂവനാഴി ഷെമീർ, കെ ഖാലിദ്‌ എന്നിവരെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച ആയുധം കണ്ടെടുത്തു.

പിടിയോട്‌ കൂടിയകത്തി പ്രതി പിണറായി കമ്പൗണ്ടർഷോപ്പിനടുത്ത പുതുക്കുടി ഹൗസിൽ ഇ കെ. സന്ദീപിന്റെ വീടിനടുത്ത്‌ നിന്നാണ്‌ കണ്ടെടുത്തത്‌. മുഖ്യപ്രതി പാറായി ബാബുവിനെ സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പിനിടെയാണ്‌ ചോരപുരണ്ട ആയുധം കസ്‌റ്റഡിയിലെടുത്തത്‌.

കൊലപാതകം നടത്തിയ കോ-ഓപ്പറേറ്റീവ്‌ ആസ്പത്രിക്ക്‌ മുന്നിലെത്തിച്ചും തെളിവെടുത്തു. അന്വേഷണ ഉദ്യോഗസ്ഥൻ സി ഐ എം അനിലിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!