Connect with us

Breaking News

ചുറ്റുമുള്ള മാലിന്യങ്ങൾ അപായമണി മുഴക്കി; മേഘയുടെ തലയിൽ വിരിഞ്ഞ ആശയമിങ്ങനെ

Published

on

Share our post

ചുറ്റുവട്ടത്തെ മാലിന്യപ്രശ്നങ്ങൾ, മാലിന്യം സംസ്കരിക്കുന്നതിലെ പോരായ്മകൾ…. ഇതൊക്കെ ശ്രദ്ധയിൽപ്പെട്ടപ്പോൾ മേഘ ചിന്തിച്ചത് എങ്ങനെ ഒരു മാറ്റം കൊണ്ടുവരാമെന്നായിരുന്നു. സ്കൂൾപഠനകാലത്ത് തുടങ്ങിയ ആ ചിന്തയാണ് ജൈവമാലിന്യസംസ്കരണരംഗത്ത് നിലവിലുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി മാറ്റിയെടുക്കുന്നതിലേക്ക് മേഘയെ നയിച്ചത്. അതുവഴിയാണ് ഇന്ത്യ ഇന്റർനാഷണൽ ഇന്നൊവേഷൻ ആൻഡ് ഇൻവെൻഷൻ എക്സ്‌പോ (ഇനെക്‌സ്-2022) യിൽ മേഘ ഇടംനേടിയതും സിൽവർ അവാർഡ് സ്വന്തമാക്കിയതും.

സംസ്ഥാനത്തുനിന്ന് ‘ഇനെക്സി’ൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക വിദ്യാർഥിനിയെന്ന ബഹുമതിയും കോഴിക്കോട് സ്വദേശിയായ മേഘ മോഹന് അവകാശപ്പെട്ടതാണ്. കൊല്ലം അമൃതപുരി കാമ്പസിലെ അമൃത സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ രണ്ടാംവർഷ കംപ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വിദ്യാർഥിനിയാണ് മേഘ. കാരപ്പറമ്പിലെ എ. മോഹൻദാസിന്റെയും ഡോ. കെ. ശ്രീജയുടെയും മകൾ.

2018-ൽ ചാലപ്പുറം ഗവ. ഗണപത് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് പഠനസമയത്താണ് മേഘ ഗ്രൂപ്പ് ലീഡറും പ്ലസ് വൺ വിദ്യാർഥിനി ടി.കെ. അമൃത മെമ്പറായും ജൈവമാലിന്യസംസ്കരണത്തെക്കുറിച്ച് പഠിച്ചത്. ഫിസിക്കൽ സയൻസ് അധ്യാപിക കെ.കെ. നിഷ വഴികാട്ടിയായി. അന്ന് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ സംസ്ഥാനതലത്തിൽ ആ പ്രോജക്ടുമായി മത്സരിച്ചു. പിന്നീട് 2021-ൽ മേഘയുടെ അമ്മയും ബോട്ടണി അധ്യാപികയുമായ ഡോ. ശ്രീജയുടെ കൂടി മാർഗനിർദേശത്തോടെ കൂടുതൽ പഠനങ്ങൾ നടത്തി. കോളേജിലെ ബയോടെക്‌നോളജി അധ്യാപകരും സഹായം നൽകി.

പൈപ്പ് കമ്പോസ്റ്റിന്റെ (മൾട്ടിപ്പിൾ പൈപ്പ് കമ്പോസ്റ്റ് യൂണിറ്റ്)യും പോർട്ടബിൾ കമ്പോസ്റ്റിന്റെയും പുതുമാതൃകയാണ് മേഘ തയ്യാറാക്കിയത്. നഗരത്തിലെ പല വീടുകളിലും സർവേ നടത്തി പ്രശ്നങ്ങളും സാധ്യതകളും മനസ്സിലാക്കി. ചുരുങ്ങിയ സ്ഥലത്ത് വെറുതേ കളയുന്ന പ്ലാസ്റ്റിക് കൂടി പ്രയോജനപ്പെടുത്തി ഒരു യൂണിറ്റായാണ് മാതൃക ഒരുക്കിയത്. ചെലവുകുറഞ്ഞതും എളുപ്പത്തിൽ അറ്റകുറ്റപ്പണി നടത്താവുന്നതുമായ മാതൃകയാണ് അവതരിപ്പിച്ചത്. കമ്പോസ്റ്റിന് സമീപമുള്ള മണ്ണിന്റെ രാസ-ഭൗതികഘടനയെല്ലാം മേഘ പഠനവിധേയമാക്കി. ജൈവവളമെന്നരീതിയിൽ സംസ്കരണരീതി ഫലപ്രദമാണെന്നും കണ്ടെത്തി.

ഇന്ത്യൻ യങ്ങ് ഇൻവന്റേഴ്‌സ് ആൻഡ് ഇന്നൊവേറ്റേഴ്‌സ് ചലഞ്ച് മത്സരത്തിൽ ദേശീയതലത്തിൽ വിജയിച്ചശേഷമാണ് ഗോവയിലെ അന്താരാഷ്ട്ര എക്സ്‌പോയിലെത്തിയത്. മുപ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന വേദിയിലെത്താൻ പറ്റിയതിന്റെ സന്തോഷത്തിലാണ് മേഘ. ഗവേഷണം തുടരാനും ജനോപകാരപ്രദമായരീതിയിൽ ആധുനികസാങ്കേതികവിദ്യയുടെ സഹായത്തോടെ മാലിന്യസംസ്കരണസംവിധാനം നടപ്പാക്കുകയുമാണ് മേഘയുടെ ലക്ഷ്യം.


Share our post

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!