പയ്യന്നൂർ നഗരസഭ യോഗം: ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണം അടുത്ത മാസം പുനരാരംഭിക്കും

Share our post

പയ്യന്നുർ : ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണമാരംഭിച്ച ലൈഫ് മിഷൻ ഫ്ലാറ്റിന്റെ പ്രവൃത്തി അടുത്തമാസം 15 ന് മുമ്പ് പുനരാരംഭിക്കുമെന്ന് പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത .ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ കോൺഗ്രസിലെ എ.രൂപേഷിന്റെ ചോദ്യത്തിനായിരുന്നു ചെയർപേഴ്സന്റെ മറുപടി.ചില സാങ്കേതിക പ്രശ്നങ്ങളാണ് നിർമ്മാണ പ്രവൃത്തിനിലക്കാൻ കാരണം. നഗരസഭയിലെ 44 പാവപ്പെട്ട കുടുംബങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ഫ്ലാളാറ്റ് നിർമ്മാണം പാതിവഴിയിൽ നിലച്ചെന്നായിരുന്നു രൂപേഷിന്റെ ആരോപണം.

ചെയർപേഴ്സന്റെ മറുപടി തൃപ്തികരമല്ലെന്നായിരുന്നു കോൺഗ്രസിലെ മണിയറ ചന്ദ്രൻ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായപ്പെട്ടത്. പിന്നാലെ ഈ വിഷയത്തിൽ ഭരണ – പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവുമുണ്ടായി.തല ചായ്ക്കാൻ ഇടമില്ലാത്തവർക്കായി നിർമ്മിക്കുന്ന ഫ്ലാറ്റ് എത്രയും വേഗം പൂർത്തിയാക്കണമെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹമെന്ന് എൽ.ഡി.എഫിലെ പി.വി.കുഞ്ഞപ്പൻ, വി.ബാലൻ, കെ.യു.രാധാകൃഷ്ണൻ , ഇ.ഭാസ്കരൻ തുടങ്ങിയവർ പറഞ്ഞു.നഗരസഭയുടെ 1999 ലെ വിശദമായ നഗരവികസന പദ്ധതി പുതുക്കി സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

നഗരത്തിന്റെ 170 ഹെക്ടർ ചുറ്റളവിലെ സമഗ്ര വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തുളുവനടുക്കം കോറോം എൻജിനീയറിങ് കോളജ് റോഡ്, ആയുർവേദ ആശുപത്രി കെട്ടിടം തുടർപ്രവർത്തി, പെരുമ്പതോട് നവീകരണം തുടങ്ങിയ പ്രവൃത്തികൾക്ക് കൗൺസിൽ അംഗീകാരം നൽകി.തെരുവുനായ നിയന്ത്രണ അധിക മാർഗ്ഗ നിർദ്ദേങ്ങശളും കാട്ടുപന്നികളെ കൊല്ലുന്നതു സംബന്ധിച്ച നിർദ്ദേശങ്ങളും നടപ്പിലാക്കാൻ കൗൺസിൽ തീരുമാനിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!