പതിനേഴുകാരിയെ പീഡിപ്പിച്ച് ജയിലിലായി; ജാമ്യത്തിലിറങ്ങി പതിനാലുകാരിയെ പീഡിപ്പിച്ചു

Share our post

അടൂർ : ആറുമാസം മുൻപ് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി. ഏനാദിമംഗലം ചാങ്കൂർ സ്വദേശി പുനലൂർ കരവാളൂർ മാത്രനിരപ്പത്ത് ഹൗസിയ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന അജിത്താണ് (21) അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം. പതിനാലുകാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പീ‍ഡിപ്പിച്ചത്. ഇതു മൊബൈലിൽ പകർത്തിയ ശേഷം ചിത്രവും മറ്റും മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്തു.

പിന്നീട് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരവേ കഴിഞ്ഞ ദിവസമാണ് അജിത്തിനെ ഇൻസ്പെക്ടർ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

6 മാസം മുൻപ് പതിനേഴുകാരിയെ പ‌ീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സ്വർണാഭരണങ്ങൾ കൈക്കലാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പതിനാലുകാരിയെ പീഡിപ്പിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!