കണ്ണൂര്‍-കൂത്തുപറമ്പ് റൂട്ടില്‍ നവംബര്‍ 22 മുതല്‍ ഗതാഗത നിയന്ത്രണം

Share our post

മൂന്നാംപാലം പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി കണ്ണൂര്‍-കൂത്തുപറമ്പ് റൂട്ടില്‍ നവംബര്‍ 22 മുതല്‍ ഗതാഗത നിയന്ത്രണം. കണ്ണൂരില്‍ നിന്നും കൂത്തുപറമ്പിലേക്ക് വരുന്ന ചരക്ക് വാഹനങ്ങളും നീളം കൂടിയ വാഹനങ്ങളും ചാല സ്‌കൂള്‍ ഭാഗത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചാല-തന്നട-പൊതുവാച്ചേരി-ആര്‍വി മെട്ട-മൂന്നുപെരിയ വഴി കണ്ണൂര്‍-കൂത്തുപറമ്പ് റോഡില്‍ പ്രവേശിക്കണം. കൂത്തുപറമ്പില്‍ നിന്നും കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങള്‍ മൂന്നുപെരിയയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാറപ്രം-മേലൂര്‍ക്കടവ്-കാടാച്ചിറ വഴി കണ്ണൂരിലേക്ക് പോകണം. മറ്റു വാഹനങ്ങള്‍ക്ക് മൂന്നാംപാലത്തെ സമാന്തര റോഡ് വഴി പോകാമെന്നും പി ഡബ്ലു ഡി അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!