ജില്ലാ ആസ്പത്രിയിലെ ഓപ്പറേഷൻ തിയേ​റ്റർ താൽക്കാലികമായി അടച്ചു

Share our post

കണ്ണൂർ: അണുബാധയെതുടർന്ന് ജില്ലാ ആസ്പത്രിയിലെ ഓപ്പറേഷൻ തിയേ​റ്റർ താൽക്കാലികമായി അടച്ചു. ജനറൽ സർജറി, ഇ.എൻ.ടി, അസ്ഥിരോഗ വിഭാഗം ശസ്ത്രക്രിയകൾ മുടങ്ങി. കഴിഞ്ഞദിവസം ഓപ്പറേഷൻ തിയേ​റ്ററിൽ നടത്തിയ കൾച്ചർ പരിശോധനയിലാണ് അണുബാധ കണ്ടെത്തിയത്.

ഇവിടെ അണുനശീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഫംഗൽബാധ ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ ശസ്ത്രക്രിയകൾ പുനരാരംഭിക്കുകയുള്ളു.രോഗികളുടെ സുരക്ഷ കണക്കിലെടുത്തുള്ള സ്വാഭാവിക പരിശോധന മാത്രമാണിതെന്ന് അധികൃതർ അറിയിച്ചു. പ്രസവശസ്ത്രക്രിയ കഴിഞ്ഞാൽ അസ്ഥിരോഗ വിഭാഗത്തിലാണ് ജില്ലാ ആസ്പത്രിയിൽ കൂടുതൽ ശസ്ത്രക്രിയകൾ നടക്കുന്നത്. ആഴ്ചയിൽ നാലു ദിവസമാണ് അടിയന്തിര ശസ്ത്രക്രിയ ചെയ്യുന്നത്.

മ​റ്റുള്ള എല്ലാദിവസങ്ങളിലും ചെറിയ ശസ്ത്രക്രിയകളും നടക്കും. അതേസമയം ഗൈനക്കോളജി, നേത്രരോഗവിഭാഗം തുടങ്ങിയ വിഭാഗങ്ങളിൽ ശസ്ത്രക്രിയകൾ സാധാരണപോലെ നടക്കും. നിലവിൽ വീണ്ടും പരിശോധനക്കയച്ച് റിപ്പോർട്ട് നെഗ​റ്റീവായി വരണമെങ്കിൽ ഒരാഴ്ചയോളം കാത്തിരിക്കണമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ രാജീവൻ അറിയിച്ചു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!