പൊലീസ് തന്നെ കുറ്റക്കാരിയാക്കാൻ നോക്കുന്നുവെന്ന് കൊച്ചിയിൽ മാനഭംഗത്തിനിരയായ പെൺകുട്ടി

Share our post

കൊച്ചി: പരാതിക്കാരിയായ തന്നെയാണ് പൊലീസ് കുറ്റക്കാരിയാക്കാൻ നോക്കുന്നതെന്ന് കൊച്ചിയിൽ കൂട്ടമാനഭംഗത്തിനിരയായ പത്തൊൻപതുകാരി. മൊബൈൽ പിടിച്ചുവച്ചിരിക്കുകയാണെന്നും, തരാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നതെന്നും പെൺകുട്ടി പ്രതികരിച്ചു.”സുഹൃത്തായ ഡോളിക്കൊപ്പം ഭക്ഷണം കഴിക്കാനാണ് കാക്കനാട്ടുള്ള കഫേയിൽ പോയത്. ഡോളിയാണ് പാർട്ടിക്ക് വിളിച്ചത്. അവർക്കൊപ്പമുള്ള യുവാക്കളെ എനിക്ക് അറിയില്ലായിരുന്നു. നിർബന്ധിച്ച് വിളിച്ചതുകൊണ്ടാണ് പാർട്ടിക്ക് പോയത്. ബാറിലാണ് പോയത്. ഡാൻസ് കളിച്ചു.

ബിയർ കഴിച്ചതിന് ശേഷമാണ് വീണത്. അതിൽ എന്താണ് ചേർത്തതെന്ന് അറിയില്ല. അവർ എന്നെ എടുത്തുകൊണ്ടുപോയി വണ്ടിയിൽ കിടത്തി. മൂന്നുപേരും ചെയ്യാൻ പാടില്ലാത്തതൊക്കെ വണ്ടിയിൽ വച്ചു ചെയ‌്തു. എനിക്ക് പ്രതികരിക്കാൻ കഴിയുമായിരുന്നില്ല ആ സമയം. ബോയ് ഫ്രണ്ട് വിളിച്ചപ്പോൾ ഫോൺ ഓണാക്കി വയ‌്ക്കുകയായിരുന്നു”- പത്തൊൻപതുകാരിയുടെ വാക്കുകൾ.വ്യാഴാഴ്ച രാത്രി​ എറണാകുളം അറ്റ്ലാന്റി​സി​ലെ ഹോട്ടലി​ലാണ് സംഭവങ്ങളുടെ തുടക്കം. ഇവി​ടെ ഡി​.ജെ.പാർട്ടി​ കഴി​ഞ്ഞ് സുഹൃത്തിനൊപ്പം മദ്യപി​ച്ചുകൊണ്ടി​രി​ക്കെ യുവതി​ കുഴഞ്ഞുവീണു.

സഹായി​ക്കാനെത്തിയ യുവാക്കൾ യുവതിയെ കാക്കനാട്ടെ താമസസ്ഥലത്തെത്തി​ക്കാമെന്ന് പറഞ്ഞ് രാജസ്ഥാൻകാരി​യെ ഒഴി​വാക്കി​ കൊണ്ടുപോയി​. പ്രതിയായ വി​വേകി​ന്റെ പുത്തൻ മഹീന്ദ്ര താർ ജീപ്പി​ൽ നഗരത്തി​ൽ കറങ്ങി.​ യാത്രാമദ്ധ്യേ മാറി​ മാറി​ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. അർദ്ധരാത്രി​ യുവതി​ താമസി​ച്ചി​രുന്ന കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള ഓയോ റൂമിന് മുന്നി​ൽ ഇറക്കി​വി​ട്ടു.യുവതി​ വി​വരം കൂട്ടുകാരി​യെ വി​ളി​ച്ചുപറഞ്ഞു. ഇന്നലെ രാവി​ലെ തൃക്കാക്കരയി​ലെ സ്വകാര്യ ആശുപത്രി​യി​ൽ ചി​കി​ത്സ തേടി​. കൂട്ടുകാരി​യാണ് പൊലീസി​നെ അറി​യി​ച്ചത്.

ഇൻഫോ പാർക്ക് പൊലീസ് മൊഴി​യെടുത്തശേഷം യുവതിയെ മെഡി​ക്കൽ കോളേജ് ആശുപത്രി​യി​ലേക്ക് മാറ്റി​.യുവാക്കൾ ബാറി​ൽ നൽകി​യ വി​ലാസങ്ങൾ വ്യാജമായി​രുന്നു. രാജസ്ഥാൻകാരി​യെ ചോദ്യം ചെയ്തപ്പോഴാണ് യഥാർത്ഥ വി​വരങ്ങൾ ലഭി​ച്ചത്. കേസ് സൗത്ത് പൊലീസി​ന് കൈമാറി​. താർ ജീപ്പ് പൊലീസ് കസ്റ്റഡി​യി​ലെടുത്തി​ട്ടുണ്ട്. പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!