ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്; കുട്ടിയുടെയടക്കം രണ്ട് പേരുടെ നില ഗുരുതരം

Share our post

പത്തനംതിട്ട: ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ആന്ധ്രപ്രദേശില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 44 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.| ഇതില്‍  രണ്ട്പേരുടെ നില ഗുരുതരമാണ്.

44 പേരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതില്‍ 21 പേരാണ് പത്തനംതിട്ട ജനറല്‍ ആസ്പത്രിയിലുള്ളത്. 35 വയസുകാരനേയും എട്ട് വയസുള്ള കുട്ടിയേയുമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത് ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. എട്ട് വയസുള്ള കുട്ടി ചികിത്സയോട് പ്രതികരിക്കുന്നില്ല. എല്ലാ പ്രഥമ ശുശ്രൂഷയും നല്‍കി. ബസിന്റെ വലതുവശത്തെ സൈഡ് സീറ്റിലിരുന്ന കുട്ടിയുടെ തല റോഡിന്റെ സംരക്ഷണഭിത്തിയില്‍ ഇടിക്കുകയായിരുന്നു.

ശസ്ത്രക്രിയ കുട്ടിയ്ക്ക് ആവശ്യമായിട്ടുണ്ട്. അതിനുള്ള എല്ലാ സജീകരണങ്ങളും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചെയ്തിട്ടുണ്ട്. മൂന്ന് ദിവസമായി ഉറങ്ങാതിരുന്ന ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നതെന്ന് തീര്‍ഥാടകര്‍ പറഞ്ഞതായും മന്ത്രി വ്യക്തമാക്കി


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!