കുനിത്തല ശ്രീനാരായണ മഠത്തിൽ പ്രതിഷ്ഠാദിന വാർഷികാഘോഷം ചൊവ്വാഴ്ച
പേരാവൂർ: കുനിത്തല ശ്രീനാരായണ മഠത്തിൽ പ്രതിഷ്ഠാ ദിന വാർഷികാഘോഷം നവംബർ 22 ചൊവ്വാഴ്ച നടക്കും.രാവിലെ 5.30ന് നടതുറക്കൽ,6.00 ഗണപതി ഹോമം,7.00 കൊടിയേറ്റ്,7.30 ഗുരുപൂജ.വൈകിട്ട് 5.30 ദീപാരാധന,6 മണിക്ക്പായസദാനം.
6.30ന് സാംസ്‌കാരിക സമ്മേളനം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്യും.സുരേഷ് നന്ത്യത്ത് അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്തംഗം വി.കെ.സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തും.8.30ന്കുട്ടികളുടെ കലാപരിപാടികൾ,കരോക്കെ ഗാനമേള.