പേരാവൂര്‍ ഗവ: ഐ ടി ഐയില്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

കാക്കയങ്ങാട്: പേരാവൂര്‍ ഗവ: ഐ .ടി .ഐയില്‍ ഖത്തര്‍ ലോകകപ്പിനെ വരവേല്‍ക്കാന്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ക്യാംപസിലെ ചെടിച്ചട്ടികള്‍ക്ക് ഓരോ ടീമുകളുടേയും രാജ്യത്തിന്റെ പതാകയുടെ പെയിന്റടിച്ച് മനോഹരമാക്കിയിരുന്നു. മയക്കുമരുന്നിനെതിരെ സംസ്ഥാന സര്‍ക്കാറിന്റെ 2 കോടി ഗോള്‍ ചാലഞ്ച് ക്യാംപയിനിന്റെ ഭാഗമായി ജീവനക്കാരും ട്രെയിനികളും ചേര്‍ന്ന് 100 ഗോള്‍ അടിച്ചു.
ഷൂട്ടൗട്ട് പ്രിന്‍സിപ്പാള്‍ എം.പി വത്സന്‍ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, സ്റ്റാഫ് സെക്രട്ടറി പി.കെ ഷിബു, പി.അനീഷ്, ബിജു പോള്‍, ബിജു ചമ്പാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.