പഞ്ചായത്തംഗം സാനു സുധീന്ദ്രന്‍ വാഹനാപകടത്തില്‍ മരിച്ചു
ആലപ്പുഴ: ബി.ജെ.പി നേതാവും തണ്ണീര്‍മുക്കം പഞ്ചായത്തംഗവുമായ സാനു സുധീന്ദ്രന്‍ വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞദിവസം തണ്ണീര്‍മുക്കം ഗുണ്ടു വളവിന് സമീപം ബൈക്കിടിച്ച് പരിക്കേറ്റതിനെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
ബി .ജെ .പി സംസ്ഥാന സമിതിയംഗമാണ്. ചേര്‍ത്തല നിയോജക മണ്ഡലം പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
