കാറിൽ ചാരിനിന്നതിന് നാടോടി ബാലനെ ചവിട്ടിത്തെറിപ്പിച്ച മുഹമ്മദ് ശിഹ്ഷാദിന് ജാമ്യം

Share our post

തലശ്ശേരി: റോഡരികിൽ നിറുത്തിയിട്ട കാറിൽ ചാരി നിന്ന ആറു വയസുകാരനായ നാടോടി ബാലനെ ചവിട്ടിത്തെറിപ്പിച്ച് കൊടുംക്രൂരത കാട്ടിയ യുവാവിന് കോടതി ജാമ്യം അനുവദിച്ചു. കാറുടമ പൊന്ന്യംപാലം മൻസാർ ഹൗസിൽ മുഹമ്മദ് ശിഹ്ഷാദിനാണ് (20)​തലശ്ശേരി ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. 16 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ഇയാൾക്ക് ജാമ്യം ലഭിക്കുന്നത്. ഇന്നലെയാണ് ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.നവംബർ മൂന്ന് വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ തലശ്ശേരി മണവാട്ടി ജംഗ്ഷനടുത്താണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം.

കൊടുംവളവിൽ നോ പാർക്കിംഗ് ഏരിയയിൽ നിറുത്തിയിട്ട കാറിലാണ് കുട്ടി ചാരി നിന്നത്. ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങി വന്ന ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. കുട്ടി പകച്ചു നിൽക്കുന്നതിന്റെ ഹൃദയഭേദകമായ കാഴ്ച സമീപത്തെ പാരലൽ കോളേജിലെ സി.സി ടി.വി ദൃശ്യങ്ങളിലൂടെയാണ് വ്യാപകമായി പ്രചരിച്ചത്. സംഭവം കണ്ട് ഒരു സംഘമാളുകൾ യുവാവിനെ ചോദ്യം ചെയ്യുന്നതും ദൃശ്യത്തിലുണ്ട്. കാറിലുണ്ടായിരുന്നവരെ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു അക്രമത്തെ ചോദ്യം ചെയ്തവരോട് പ്രതിയുടെ ന്യായീകരണം.

ദൃശ്യം പുറത്തു വന്നതോടെ ഇത് കളവാണെന്ന് തെളിഞ്ഞു. കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ മുൻ ചെയർമാൻ അഡ്വ എം.കെ. ഹസ്സനാണ്‌ കുട്ടിയെ ആസ്പത്രിയിലെത്തിച്ചത്‌.അക്രമിയെ ആദ്യം വിട്ടയച്ച് പൊലീസ്അക്രമ വിവരം ലഭിച്ചതിനെ തുടർന്ന് കാർ കസ്റ്റഡിയിലെടുത്ത പൊലീസ്, രാത്രി സ്റ്റേഷനിലെത്തിയ യുവാവിനെ വിട്ടയച്ച് അനാസ്ഥ കാട്ടി. സംഭവം വിവാദമായതോടെ ഉന്നത ഇടപെടലുകളെ തുടർന്ന് പിറ്റേന്ന് രാവിലെയാണ് പൊലീസ് ഉണർന്ന് പ്രവർത്തിച്ചത്. ഐ.പി.സി 323, 308, 283 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ദേശീയ ബാലാവകാശ കമ്മിഷൻ കണ്ണൂർ ജില്ലാ കളക്ടറോടും പൊലീസ് കമ്മിഷണറോടും വിശദീകരണം തേടി. സംസ്ഥാന ബാലാവകാശ കമ്മിഷനും സംഭവത്തിലിടപെട്ടു.തലശ്ശേരി നഗരത്തിൽ ബലൂൺ വിൽക്കുന്ന രാജസ്ഥാൻ സ്വദേശികളായ നിട്ടുറാം- മാത്ര ദമ്പതികളുടെ മകനാണ് അക്രമത്തിനിരയായ ബാലൻ. അക്രമം നടക്കുന്നതിന് സമീപം കുട്ടിയുടെ രക്ഷിതാക്കളുമുണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!