ഒന്നാം വർഷ ബി.എഡ്. പ്രവേശനം: സ്‌പോട്ട് അലോട്ട്മെന്റ്

Share our post

തിരുവനന്തപുരം: കേരളസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌ത ഗവ, എയ്ഡഡ്, കെ.യു.സി.റ്റി.ഇ, സ്വാശ്രയ കോളേജുകൾ എന്നിവയിലേക്കുള്ള ഒന്നാം വർഷ ബി.എഡ് കോഴ്‌സുകളിലെ ഒഴിവുള്ളഎല്ലാ സീറ്റുകളിലേക്കും ഇ.ഡബ്യു.എസ്, ജനറൽ, കെ.യു.സി.ടി.ഇ. മാനേജ്‌മെന്റ് ക്വാട്ട, സെൻട്രലൈസ്ഡ് സ്‌പോട്ട് അലോട്ട്‌മെന്റ് ഇന്ന് പാളയം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ നടക്കും.രജിസ്‌ട്രേഷൻ സമയം രാവിലെ 8 മണി മുതൽ 10 വരെ. സർട്ടിഫിക്കറ്രുകൾ കൈവശമുണ്ടാകണം.

ഇ.ഡബ്യു.എസ്. വിഭാഗക്കാർ ടി സംവരണം തെളിയിക്കുന്ന രേഖകൾ കരുതണം. ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചസമയത്ത് രേഖപ്പെടുത്തിയ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്‌പോട്ട് അലോട്ട്‌മെന്റ് സമയത്ത് സമർപ്പിക്കാൻ സാധിക്കാത്ത പക്ഷം ടി വിദ്യാർത്ഥികൾ അലോട്ട്‌മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകും.പരീക്ഷാഫലംസെപ്തംബറിൽ നടത്തിയ എം.എൽ.ഐ.എസ്‌സി, എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, 2020 – 2022 ബാച്ച് (സി.എസ്.എസ്), മേയിൽ നടത്തിയ എം.എൽ.ഐ.എസ്‌സി. 2019 – 2021 ബാച്ച് (സി.എസ്.എസ്), ജൂലായിൽ നടത്തിയ എട്ടാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഡിസൈൻ (ബി.ഡെസ്സ്.) – ഫാഷൻ ഡിസൈൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!