ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്ക്

Share our post

പത്തനംതിട്ട: ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.

ആന്ധ്രപ്രദേശില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.40ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നിലവില്‍ 10 പേര്‍ ബസില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം.മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.12പേരെ പത്തനംതിട്ട താലൂക്ക് ആസ്പത്രിയിലും മൂന്നുപേരെ ജനറല്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!