ഫയർമാൻ കായിക ക്ഷമത പരീക്ഷ

ഫയർ ആൻഡ് റസ്‌ക്യു സർവീസിലെ ഫയർമാൻ (ട്രെയിനി-139/2019), ഫയർമാൻ (ട്രെയിനി-എൻ. സി .എ- എസ്. സി സി .സി-359/2019) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി യഥാക്രമം 2022 ഓഗസ്റ്റ് 19, ജൂലൈ 15 തീയതികളിൽ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികകളിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും വിവിധ ദിവസങ്ങളിൽ നടക്കും.
കോഴിക്കോട് പൂവാട്ടുപറമ്പ് സെന്റ് സേവിയേഴ്‌സ് എൽ.പി ആൻഡ് യു.പി സ്‌കൂൾ ഗ്രൗണ്ടിൽ 28, 29, 30, ഡിസംബർ 1, 2, 5, 6, 7, 8, 9 തീയതികളിലും കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ.കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ഗ്രൗണ്ടിൽ ഡിസംബർ 2, 3, 5, 6, 7, 8,9 തീയതികളിലും രാവിലെ 6 മുതൽ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് കമ്മിഷൻ അംഗീകരിച്ച തിരിച്ചറിയൽ കാർഡിന്റെ അസ്സൽ സഹിതം പരീക്ഷ കേന്ദ്രത്തിൽ എത്തണം.