Connect with us

Breaking News

വിദ്യാർത്ഥിനിയെ യുവാവ് എടുത്ത് നിലത്തെറിഞ്ഞു

Published

on

Share our post

കാസർകോട്: റോഡുവക്കിൽ നിൽക്കുകയായിരുന്ന മദ്രസ വിദ്യാർത്ഥിനിയെ യുവാവ് എടുത്ത് നിലത്തെറിഞ്ഞു. കാസർകോട് മഞ്ചേശ്വരം മുദ്യാവറിലാണ് സംഭവം. കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിക്കാണ് കൊടുംക്രൂരത ചെയ്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

റോഡുവക്കിൽ കൂട്ടുകാർക്കൊപ്പം നിൽക്കുകയായിരുന്ന വിദ്യാർത്ഥിനിയെ ഒരു പ്രകാേപനവും കൂടാതെയാണ് ഇയാൾ എടുത്ത് നിലത്തെറിഞ്ഞത്. സാവധാനം കുട്ടിയുടെ അടുത്തേക്ക് നടന്നെത്തിയശേഷം എടുത്ത് ശക്തമായി നിലത്തെറിയുകയായിരുന്നു. അതിനുശേഷം ഒന്നും സംഭവിക്കാത്തതുപോലെ തിരികെ നടന്നുപോവുകയും ചെയ്തു. ഇയാൾ കുട്ടിയുടെ അയൽവാസിയാണന്നാണ് അറിയുന്നത്.

എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കുട്ടിക്ക് ആശുപത്രിയിലാണ്.കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും ഇയാളെ കസ്റ്റഡിയിലെടുത്തതും. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കണ്ണൂരിൽ കാറിൽ ചാരിനിന്നതിന് ആറ് വയസുകാരനായ ബാലനെ യുവാവ് തൊഴിച്ച് തെറിപ്പിച്ച സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പാണ് പുതിയ സംഭവം പുറത്തുവരുന്നത്. തലശേരിയിൽ തിരക്കേറിയ റോഡിൽ റോംഗ്‌സൈഡായി വണ്ടി നിർത്തിയിട്ട ശേഷമാണ് ഇയാൾ അക്രമം നടത്തിയത്.


Share our post

Breaking News

പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണം; നാളെ മാനന്തവാടിയിൽ ജനകീയ ഹർത്താൽ

Published

on

Share our post

മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തിൽ ആദിവാസി യുവതി രാധ കൊല്ലപ്പെട്ട സംഭവത്തിൽ എസ്.ഡി.പി.ഐ നാളെ (25.01.2025) നു മാനന്തവാടി മുനിസിപാലിറ്റി പരിധിയിൽ ജനകീയ ഹർത്താൽ നടത്തുമെന്ന് എസ് ഡി പി ഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ അറിയിച്ചു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കുമെന്നും അറിയിച്ചു.


Share our post
Continue Reading

Breaking News

വയനാട് മാനന്തവാടിയിൽ കടുവ ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു

Published

on

Share our post

മാനന്തവാടി: വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പഞ്ചാരക്കൊല്ല വനമേഖലയിലെ രാധയാണ് മരിച്ചത്. ഭർത്താവ് അച്ചപ്പൻ വനംവകുപ്പ് വാച്ചറാണ്.എസ്റ്റേറ്റ് തൊഴിലാളിയായ രാധ വനത്തില്‍ കാപ്പി പറക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ സ്ഥലത്തേക്ക് പുറപ്പെട്ടു. ആക്രമിച്ച കടുവ കാട് കയറിയോ എന്ന് വ്യക്തമല്ലെന്നും ജാഗ്രത വേണമെന്നും വനംവകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

നോട്ടുകൾക്ക് വിട; ഇനി ഡിജിറ്റൽ കറൻസി

Published

on

Share our post

ന്യൂഡൽഹി : ഫെബ്രുവരി ഒന്നു മുതൽ രാജ്യത്തെ പണമിടപാടു കൾ പൂർണമായും ഡിജിറ്റൽ കറൻസിയിലൂടെ മാത്രമായിരിക്കുമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കള്ള പ്പണം പൂർണമായും തടയുക, സാമ്പത്തികരംഗം ശക്തിപ്പെടു ത്തുക എന്നീ ലക്ഷ്യങ്ങളോടെയാ ണ് പുതിയ പ്രഖ്യാപനമെന്ന് ആർ. ബി.ഐ ഗവർണർ ഡോ. അരവിന്ദ് കുമാർ പറഞ്ഞു. തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ പൂർണമായും നോട്ടു പിൻവലിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം നേടും. നേരത്തെ ചൈന, സ്വീഡൻ എന്നീ രാജ്യങ്ങളും സമ്പൂർണമായി ഡിജിറ്റൽ കറൻസിയിലേക്കു മാറിയിരുന്നു.

പുതിയ നയപ്രഖ്യാപനത്തിലൂടെ രാജ്യം ആഗോളതലത്തിൽ പ്രധാന സാമ്പത്തിക ശക്തിയായി മാറുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. മൂന്നു പതിറ്റാണ്ടുകൾക്കു മുൻപു കേന്ദ്ര സർക്കാർ തുടക്കം കുറിച്ച ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതിയുടെ പൂർണതയാണ് ഇതിലൂടെ കൈവരിക്കുന്നത്. ഡിജിറ്റൽ പണമിടപാടുകൾ ഇന്ത്യയിൽ ശക്തിപ്പെട്ടിരുന്നെങ്കിലും സമ്പൂർണമായി നോട്ടു നിരോധനം ഏർപ്പെടുത്തിയിരുന്നില്ല. പൊതു ജനങ്ങൾക്കു പ്രയാസമുണ്ടാകാതെ ഘട്ടംഘട്ടമായി നോട്ടുകൾ പിൻവലിച്ചാണ് പണമിടപാട് പൂർണമായും ഡിജിറ്റൽ കറൻസിയിലേക്കു മാറുന്നതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ആഭ്യന്തര ഇടപാടുകൾ, രാജ്യത്തിനു പുറത്തേക്കുള്ള പണമിടപാടുകൾ എന്നിവയിലെല്ലാം സർക്കാരിനു നിയന്ത്രണം ലഭിക്കുമെന്നതാണ് ഇതിന്റെ നേട്ടം. രാജ്യത്തിൻ്റെ സാമ്പത്തിക സുരക്ഷയ്ക്കും ഭാവി വളർച്ചയ്ക്കും ഡിജിറ്റൽ കറൻസി ഗുണകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഫെബ്രുവരി ഒന്നു മുതൽ സമ്പൂർണ നോട്ടു നിരോധനം നിലവിൽ വരുമെങ്കിലും പണം കൈവശമുള്ളവർക്ക് ഒരു നിശ്ചിത കാലയളവു വരെ ബാങ്ക് വഴി പണം ഡിജിറ്റൽ കറൻസിയായി മാറ്റിയെടുക്കാനുള്ള അവസരമുണ്ടാകുമെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഫെബ്രുവരി 15 വരെയാണ് പേപ്പർ കറൻസി മാറ്റിയെടുക്കാൻ അവസരം ലഭിക്കുക. തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ എല്ലാ വ്യാപാരങ്ങളും ചെറുകിട ഇടപാടുകളും ഡിജിറ്റലായി മാറും. ‘ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തെ ലോകരാജ്യങ്ങൾ ശ്രദ്ധയോടെ വിക്ഷിക്കുകയാണെന്നും പുതിയ സാമ്പത്തിക യുഗത്തിന്റെ തുടക്കമാണിത്’ എന്നും കേന്ദ്ര ധനമന്ത്രി രാജീവ് സിങ് പറഞ്ഞു. ഡിജിറ്റൽ വിദ്യാഭ്യാസം, അടിസ്ഥാന വികസനം എന്നിവയിൽ വൻതോതിൽ നിക്ഷേപം നടത്തി പരിവർത്തനം സുഗമമാക്കുന്നതിനു സർക്കാർ പൂർണമായും പ്രതിജ്ഞാ ബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തീരുമാനം സ്വാഗതാർഹമാണെങ്കിലും പെട്ടെന്നുള്ള പ്രഖ്യാപനം ഗ്രാമീണമേഖലയിലെ ജനങ്ങളെ പ്രയാസത്തിലാക്കുമെന്നും അവരുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ഡോ. അഞ്ജലി മെഹ്റ പറഞ്ഞു. ഭാവിയിലെ സാമ്പത്തിക ഇടപാടുകൾ ക്രിപ്റ്റോ കറൻസിയുടേതാണെന്നും പരമ്പരാഗത സാമ്പത്തിക ഇടപാടുകളെ ബ്ലോക്‌ചെയിനിന്റെ അത്യാധുനിക ലോകവുമായി സമന്വയിപ്പിക്കുന്നതിനുള്ള ആദ്യപടിയാണ് ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയെന്നും സാമ്പത്തിക നൊബേൽ പുരസ്ക‌ാര ജേതാവ് ഡോ. റിന പട്ടേൽ അഭിപ്രായപ്പെട്ടു.

മാർക്കറ്റിംഗ് ഫീച്ചർ 


Share our post
Continue Reading

Trending

error: Content is protected !!