നരവംശ ശാസ്ത്രജ്ഞന്‍ ഡോ.പി.ആര്‍.ജി.മാത്തൂര്‍ അന്തരിച്ചു

Share our post

ആറ് പതിറ്റാണ്ടായി നരവംശ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡോ.പി.ആര്‍.ജി.മാത്തൂര്‍(88) അന്തരിച്ചു.ഇന്ത്യക്കകത്തും അന്താരാഷ്ട്ര തലങ്ങളിലും നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും,പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.

1959 മുതല്‍ പതിനാല് വര്‍ഷം ഭാരതസര്‍ക്കാരിന് കീഴിലുള്ള ആന്ത്രോപോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ വിവിധ സ്ഥാനങ്ങളില്‍ സേവനമനുഷ്ടിച്ചശേഷം 1973 മുതല്‍ കാലിക്കറ്റ് സര്‍വകലാശാലയിലും കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള കിര്‍താഡ്സിലും ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദര്‍ശിയായും പ്രൊഫസറായും 1987 വരെ കിര്‍താഡ്സിന്റെ ഡയറക്ടറുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!