പഴയങ്ങാടി താലൂക്ക് ആസ്പത്രിയിൽ അതിഥി തൊഴിലാളികൾക്കായി പ്രത്യേക വാർഡ്

Share our post

പഴയങ്ങാടി : അതിഥി തൊഴിലാളികൾ തിങ്ങി പാർക്കുന്ന പഴയങ്ങാടി മേഖലയിലെ അതിഥി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി താലൂക്കാപഴയങ്ങാടി താലൂക്ക് പഴയങ്ങാടി താലൂക്ക് ആസ്പത്രിയിൽ അതിഥി തൊഴിലാളികൾക്കായി പ്രത്യേക വാർഡ്ൽ അതിഥി തൊഴിലാളികൾക്കായി പ്രത്യേക വാർഡ്പഴയങ്ങാടി താലൂക്ക് ആസ്പത്രിയിൽ അതിഥി തൊഴിലാളികൾക്കായി പ്രത്യേക വാർഡ്യിൽ പ്രത്യേക വാർഡ് ഒരുങ്ങി.

പിഎം കെയർ ഫണ്ട് വിനിയോഗിച്ചു നടപ്പിലാക്കുന്ന അതിഥിദേവോ ഭവ പദ്ധതി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ വാർഡ് ഒരുക്കിയത്. സംസ്ഥാന സർക്കാർ 97 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച വാർഡ് നാളെ വൈകിട്ട് 4നു മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.പുരുഷൻമാർ, സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് 20 കിടക്കകളുള്ള വാർഡ് ഒരുക്കിയത്.

ഇതിനു പുറമേ നഴ്സസ് സ്റ്റേഷൻ, ഡോക്ടർ റൂം, ഫാർമസി, ശുചിമുറികൾ എന്നീ സൗകര്യങ്ങളും ഇവിടെ ഉണ്ട്. എം.വിജിൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് അമ്മയും കുഞ്ഞും ആസ്പത്രി രണ്ടാം ഘട്ട നിർമാണ പ്രവൃത്തിയുടെയും എൻ.ആർ.എ.ച്ച്എം ആസ്പത്രി സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമാണ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!