കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് എട്ട് മുതൽ

കണ്ണൂർ: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് മൂന്നാംഘട്ടത്തിലേക്ക്. ജില്ലാതല ഉദ്ഘാടനം ഇന്ന് 10 ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ മേയർ ടി.ഒ.മോഹനൻ നിർവഹിക്കും.
ഇന്നു മുതൽ ഡിസംബർ എട്ട് രെയുള്ള 21 പ്രവൃത്തി ദിവസങ്ങളിലാണു 4 മാസത്തിനു മുകളിൽ പ്രായമുള്ള മൃഗങ്ങൾക്കു ഉദ്യോഗസ്ഥർ വീടുകളിലെത്തി കുത്തിവയ്പ് നടത്തുക. ഫീസ് ഈടാക്കില്ല. പാർശ്വഫലങ്ങൾ ഉണ്ടാവില്ല. കുത്തിവയ്പ് നിർബന്ധമാക്കിയിട്ടുള്ളതിനാൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇതു നിർബന്ധമാണ്.