വ്യാജ പാസ്‌പോർട്ടുമായി വിദേശത്തേക്ക് പോയ 26കാരി തിരികെ കരിപ്പൂരിലിറങ്ങിയപ്പോൾ പിടിയിലായി

Share our post

മഞ്ചേരി : വ്യാജപാസ്‌പോർട്ട് ഉപയോഗിച്ച് വിദേശയാത്ര ചെയ്തതിന് എയർപോർട്ട് അധികൃതർ പിടികൂടി പൊലീസിലേൽപ്പിച്ച യുവതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. കർണ്ണാടക ബംഗലൂരു ഗോട്ടിഗെരെ സ്വദേശി അനിത ശർമ(26) ആണ് റിമാൻഡിൽ കഴിയുന്നത്.

വ്യാജരേഖയുണ്ടാക്കി ബാംഗ്ലൂർ പാസ്‌പോർട്ട് ഓഫീസിൽ നിന്ന് തരപ്പെടുത്തിയ പാസ്‌പോർട്ടുമായി വിദേശത്തേക്ക് പോയ യുവതി കഴിഞ്ഞ 30ന് പുലർച്ചെ നാലുമണിക്ക് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴാണ് പിടിയിലായത്. മഞ്ചേരി സി.ജെ.എം കോടതിയുടെ ചുമതലയുള്ള ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആണ് യുവതിയെ റിമാൻഡ് ചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!