ചാച്ചാജിയുടെ റോസാപ്പൂക്കഥയുമായി അധ്യാപികമാർ

കണ്ണൂർ: ചാച്ചാജിയുടെ കീശയിൽ എപ്പോഴുമെന്താണ് ചുവന്ന റോസാപ്പൂവ്..? കൊച്ചുകൂട്ടുകാരുടെ ഈ സംശയത്തിന് മറുപടി നൽകുകയാണ് ഒരുകൂട്ടം അധ്യാപികമാർ. മറുപടി വാക്കുകളിലല്ല; പകരം ചുവടുകളിലും മുദ്രകളിലുമാണെന്ന് മാത്രം.
അധ്യാപികമാരുടെ കൂട്ടായ്മയിൽ നിർമിച്ച “ചാച്ചാജി ” എന്ന നൃത്താവിഷ്‌കാരമാണ് റോസാപ്പൂവിന്റെ ചരിത്രകഥ പറയുന്നത്. രാമകൃഷ്ണ മിഷൻ സ്കൂളിലെ മലയാളം അധ്യാപിക സാജിത കമാലിന്റേതാണ് ആവിഷ്‌കാരം. ആൽബത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചത് ബ്രണ്ണൻ കോളേജ് ഇംഗ്ലീഷ് വിഭാഗം വിദ്യാർഥിനി ഷിസ തച്ചോളിയാണ്. കരിവെള്ളൂർ എവിഎസ് ജിഎച്ച്എസ്എസ് അധ്യാപിക പി സുനന്ദയാണ് നൃത്തസംവിധാനം. പി സുകന്യയും ദേവിക എസ് നായരുമാണ് നൃത്താവിഷ്‌കാരത്തിലുള്ളത്. കലാസംവിധാനം നടക്കാവ് ഹൈസ്കൂളിലെ അധ്യാപിക പി കെ രാധിക. എസ്‌സിഇആർടി കലാവിദ്യാഭ്യാസവിഭാഗം റിസർച്ച് ഓഫീസർ കെ സതീഷ്‌കുമാർ വീഡിയോ പ്രകാശിപ്പിച്ചു. വീഡിയോ ശ്രാവണികയുടെ ഡൊട്ട് ഇൻ ചാനലിൽ