കലാഗ്രാമത്തിൽ ടി. പദ്മനാഭന്റെ വെങ്കല ശില്പം അനാച്ഛാദനം 21ന്

Share our post

മാഹി: മലയാള കലാഗ്രാമത്തിന്റെ പ്രവേശന വീഥിയിലെ ചെറുകുന്നിൻ ചുവട്ടിൽ സ്ഥാപിക്കാനായി പ്രശസ്ത കഥാകാരൻ ടി. പദ്മനാഭന്റെ വെങ്കലശില്പമൊരുങ്ങുന്നു. നവതി പിന്നിട്ട കഥയുടെ കുലപതിക്ക് മാഹി മലയാള കലാഗ്രാമത്തിന്റെ ആദരസമർപ്പണമെന്നോണം, അർദ്ധകായ വെങ്കല ശില്പം 21ന് രാവിലെ 11.30ന് അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ മുൻ കേന്ദ്രമന്ത്രി ഡോ. ശശി തരൂർ എം.പി അനാച്ഛാദനം ചെയ്യും. പ്രമുഖ ശില്പി കണ്ണൂരിലെ മനോജ് കുമാറാണ് ശില്പം നിർമ്മിക്കുന്നത്.

ഇതിനോടനുബന്ധിച്ച് തന്റെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ഇതിവൃത്തമാക്കി പ്രമുഖരായ 20 ചിത്രകാരന്മാരുടെ ചിത്രകലാക്യാമ്പിന്റെ ഉദ്ഘാടനം 19ന് രാവിലെ 10ന് ടി. പദ്മനാഭൻ കലാഗ്രാമത്തിൽ നിർവ്വഹിക്കും. ചിത്രകലാ ക്യാമ്പിലെ രചനകളുടെ പ്രദർശനോദ്ഘാടനം എം.വി ദേവൻ ആർട്ട് ഗ്യാലറിയിൽ ടി. പദ്മനാഭനും കലാഗ്രാമം മാനേജിംഗ് ട്രസ്റ്റി എ.പി. കുഞ്ഞിക്കണ്ണനും 21 ന് രാവിലെ 10ന് നിർവ്വഹിക്കും.

11.30 ന് നടക്കുന്ന ആദരസമ്മേളനത്തിൽ നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസിർ, ഡോ. ശശി തരൂർ എം.പി, എം.കെ രാഘവൻ എം.പി, എ.പി. കുഞ്ഞിക്കണ്ണൻ, ടി. പദ്മനാഭൻ, ഡോ. എ.പി ശ്രീധരൻ, കെ.എ ജോണി, അർജ്ജുൻ പവിത്രൻ, നാരായണൻ കാവുമ്പായി, ഡോ. മഹേഷ് മംഗലാട്ട്, ചാലക്കര പുരുഷു തുടങ്ങിയവർ സംസാരിക്കും. ശില്പി മനോജ്കുമാറിനെ ചടങ്ങിൽ ആദരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!