ഇരിട്ടി ഉപജില്ല കായിക മേള; പേരാവൂർ സെയ്ന്റ് ജോസഫ്സ് എച്ച്. എസ്. എസ് ഓവറോൾ ചാമ്പ്യന്മാർ

ഇരിട്ടി ഉപജില്ല കായിക മേളയിൽ ഓവറോൾ ചാമ്പ്യന്മാരായ പേരാവൂർ സെയ്ൻറ് ജോസഫ്സ് എച്ച്. എസ്. എസ് ടീം
തൊണ്ടിയിൽ : പേരാവൂർ സെയ്ൻറ് ജോസഫ്സ് എച്ച്. എസ്. എസ് സ്റ്റേഡിയത്തിൽ നടന്ന ഇരിട്ടി ഉപജില്ല കായികമേള സമാപിച്ചു.മഴമൂലം മാറ്റിവെച്ച എൽ.പി,യു.പി സ്കൂൾ മത്സരങ്ങളിലെ ഇനങ്ങൾ പിന്നീട് നടക്കും.
153 പോയിന്റോടെ പേരാവൂർ സെയ്ന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളാണ് ഒന്നാം സ്ഥാനം നേടിയത്. 129 പോയിന്റോടെ സെയ്ന്റ് ജോസഫ് എച്ച്. എസ്. എസ് കുന്നോത്ത് രണ്ടാം സ്ഥാനവും സെയ്ന്റ് തോമസ് എച്ച്. എസ്. എസ് കേളകം മൂന്നാം സ്ഥാനവും നേടി.
വ്യക്തിഗത ചാമ്പ്യന്മാർ
സബ് ജൂനിയർ: വി.മുഹമ്മദ് ഹാമിൻ (സെയ്ന്റ് ജോൺസ് ബാപ്റ്റിസ്റ്റ്,കടത്തും കടവ് ),ജസ്ന മരിയ ജോൺ ( സെയ്ന്റ് ജോൺസ് യു.പി.എസ്, തൊണ്ടിയിൽ ).ജൂനിയർ:സി.ആഷിൻ (സെയ്ന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, പേരാവൂർ).അലീഷ കാതറിൻ സിബി(സെയ്ന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ,പേരാവൂർ)
സീനിയർ: അക്ഷയ് സത്യൻ(സെയ്ന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, വെളിമാനം),ജനിറ്റ ജോസഫ് (സെയ്ന്റ് ജോൺസ് ബാപ്പ്‌റ്റിസ്റ്റ്, കടത്തുംകടവ്), എം. എസ്.റോസ്മേരി(സാൻതോം ഹയർസെക്കൻഡറി സ്കൂൾ, കൊളക്കാട്).